Advertisement

സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐഎമ്മിന് വിമര്‍ശനം

September 12, 2021
Google News 1 minute Read
cpi against cpim

സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സിപിഐഎമ്മിന് കടുത്ത വിമര്‍ശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് വീഴ്ചയുണ്ടായെന്ന് സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐഎമ്മിന്റെ വോട്ട് ചോര്‍ന്നുവെന്നും ഘടകകക്ഷികള്‍ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഐഎന്‍എല്‍ മല്‍സരിച്ച കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരാന്‍ പോലും സിപിഐഎമ്മിന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിമര്‍ശനം. രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് ഇടതുവോട്ടുകള്‍ ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍. സിപിഐഎമ്മിന് സ്വാധീനമുള്ള കുമാരപുരം, തൃക്കുന്നപുഴ പഞ്ചാത്തുകളില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെന്നതാണ് വോട്ടുമറിക്കലിന്റെ സംശയമായി പ്രകടിപ്പിക്കുന്നത്. പറവൂരില്‍ സിപിഐഎം നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം.സിപിഐഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകകക്ഷികളെ പ്രചാരണത്തില്‍ സഹകരിപ്പിച്ചില്ലെന്നും കൂട്ടായ ആലോചനകള്‍ സിപിഐഎം നടത്തിയില്ലെന്നും സിപിഐയുടെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Story Highlight: cpi against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here