ഡി രാജക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതിഷേധം; സിപിഐയിൽ വിയോജിപ്പ്

ഡി രാജക്കെതിരായ കാനം രാജേന്ദ്രന്റെ പ്രസ്‌താവനയിൽ പ്രതിഷേധം. സിപിഐയിൽ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത വിയോജിപ്പ്. കാനം രാജേന്ദ്രനെതിരെ പരാതി നൽകി കെ ഇ ഇസ്മയിൽ.മറ്റു ചില നേതാക്കൾ കേന്ദ്ര നേതാക്കളെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു. പ്രസ്‌താവന ദേശിയ നേതൃത്വം ചർച്ച ചെയ്യും.
Read Also : പരിചയമില്ലാത്തവരെയാണ് തെരെഞ്ഞെടുത്തത്; ‘ഹരിത’ ഭാരവാഹികളിൽ പൂർണ്ണ അതൃപ്‌തി; മുഫീദ തെസ്‌നി
താൻ കൊടുത്ത കത്ത് ശരിവെയ്ക്കുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നാണ് കാനം രാജേന്ദ്രൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പാർട്ടിയുടെ മാനദണ്ഡം ലംഘിക്കപ്പെടാൻ പാടില്ല. അത് ജനറൽ സെക്രട്ടറി ആയാലും ആരായാലും. ഡാങ്കെയെ വിമർശിച്ച പാർട്ടിയാണ് സിപിഐ. കേരളത്തിലെ പൊലീസ് യുപിയിലെ പൊലീസിനെ പോലെയല്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ തക്കതായ നടപടി എടുത്തിട്ടുണ്ടെന്നും കാനം പറഞ്ഞിരുന്നു.
സംസ്ഥാന പൊലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്‍റെ വീഴ്ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.
Story Highlight: -ke-esmail-complaints-central-committe-over-kanam-rajendran-statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here