തൃശൂരില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കായി പ്രത്യേക പാക്കേജ്

തൃശൂര്‍ പുത്തൂരിലുണ്ടായ മിന്നല്‍ ചുഴലിക്കാറ്റില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഉടന്‍ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. മന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് തൃശൂര്‍ പുത്തൂരില്‍ മിന്നല്‍ ചുഴലിക്കാറ്റ് ഉണ്ടായത്. ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം പ്രദേശത്തുണ്ടായി. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു. ചുഴലികാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കിവരികയാണ്.
ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായ തമ്പുരാട്ടിമൂല ഉള്‍പ്പടെ ഉള്ള പ്രദേശങ്ങള്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശിച്ചു. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രധാനമായും കൃഷി നാശമുണ്ടായത്. റബ്ബര്‍, വാഴ അടക്കമുള്ള വിളകള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഓരോന്നും ചിട്ടപ്പെടുത്തിയ ശേഷമാകും പാക്കേജ് തയ്യാറാക്കുക.
Story Highlight: minister k rajan on special package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here