Advertisement

മുതലമടയിലെ യുവാക്കളുടെ തിരോധാനം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

September 12, 2021
Google News 1 minute Read
muthalamada youth missing case

മുതലമടയിലെ രണ്ട് യുവാക്കുളുടെ തിരോധാനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ചപ്പക്കാട് കോളനിയിലെ സ്റ്റീഫന്‍, മുരുകേശന്‍ എന്നിവരെ കഴിഞ്ഞ 30 രാത്രിയിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവരുടെ തമിഴ്‌നാട്ടിലെ ബന്ധങ്ങളെ കുറിച്ചാണ് അന്വേഷണം.
കഴിഞ്ഞ പന്ത്രണ്ട് ദിവസമായി മേഖലയിലെ വനത്തിലും തോട്ടങ്ങളിലും പൊലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും തെരച്ചില്‍ തുടര്‍ന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചിട്ടില്ല. യുവാക്കളുടെ മൊബൈല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലും ചപ്പക്കാട് പ്രദേശത്താണ് അവസാനമായി ഉപയോഗിച്ചതായി കാണുന്നത്. എസ്പി ആര്‍ വിശ്വനാഥ്, ചിറ്റൂര്‍ എഎസ്പി പദംസിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേകസംഘം അന്വേഷണം തുടരുന്നത്.

Story Highlight: muthalamada youth missing case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here