ഓസ്ട്രേലിയക്കും ന്യൂസീലൻഡിനും എതിരായ പരമ്പരകളിലെ പിച്ചുകളെ വിമർശിച്ച് ഷാക്കിബ് അൽ ഹസൻ

ഓസ്ട്രേലിയക്കും ന്യൂസീലൻഡിനും എതിരായ പരമ്പരകളിലെ പിച്ചുകളെ വിമർശിച്ച് ബംഗ്ലാദേശിൻ്റെ മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. പരമ്പരകൾക്കായി ഒരുക്കിയ പിച്ചുകൾ വളരെ മോശമായിരുന്നു എന്നും ഒരു ബാറ്റ്സ്മാനും നന്നായി കളിക്കാനായില്ലെന്നും ഷാക്കിബ് പറഞ്ഞു. സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകളിൽ ഇരു ടീമുകളിലെയും ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയിരുന്നു. (Shakib Hasan criticizes pitches)
“അവസാനത്തെ 9-10 മാച്ചുകളിൽ കളിച്ച പിച്ചുകളെല്ലാം മോശമായിരുന്നു. ആർക്കും നന്നായി കളിക്കാനായില്ല. ഈ പിച്ചിൽ 10-15 മാച്ചുകൾ കളിക്കുന്ന ബാറ്റ്സ്മാൻ്റെ കരിയർ തന്നെ ഇല്ലാതാവും. ടീമിന് മത്സരങ്ങൾ വിജയിക്കാനുള്ള കഴിവുണ്ട്. എല്ലാവരും നന്നായി കളിക്കുന്നു.”- ഷാക്കിബ് പറഞ്ഞു.
ഓസ്ട്രേലിയക്കും ന്യൂസീലൻഡിനുമെതിരെയാണ് അവസാനം ബംഗ്ലാദേശ് നാട്ടിൽ മത്സരങ്ങൾ കളിച്ചത്. ഇരു ടീമുകൾക്കുമെതിരെ അഞ്ച് വീതം ടി-20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിച്ചത്. ഓസ്ട്രേലിയക്കെതിരെ 1-4 എന്ന നിലയിൽ പരമ്പര വിജയിച്ച ബംഗ്ലാദേശ് ന്യൂസീലൻഡിനെ 3-2 എന്ന നിലയിൽ പരാജയപ്പെടുത്തി.
Read Also : 2009 ലാഹോർ ഭീകരാക്രമണത്തിന്റെ ഇര തിലൻ സമരവീര 12 വർഷങ്ങൾക്കു ശേഷം പാകിസ്താനിൽ
ഇതിനിടെ 2009 ലാഹോർ ഭീകരാക്രമണത്തിൽ പരുക്കേറ്റ ശ്രീലങ്കയുടെ മുൻ താരം തിലൻ സമരവീര 12 വർഷങ്ങൾക്കു ശേഷം പാകിസ്താനിൽ തിരികെ എത്തി. നിലവിൽ ന്യൂസീലൻഡ് പരിശീലക സംഘത്തിലെ അംഗമാണ് സരവീര. പാകിസ്താൻ പര്യടനത്തിനുള്ള ന്യൂസീലൻഡ് ടീമിനൊപ്പം സരവീരയും എത്തിയിട്ടുണ്ട്. 18 വർഷങ്ങൾക്കു ശേഷമാണ് ന്യൂസീലൻഡ് പാകിസ്താനിൽ പര്യടനം നടത്തുന്നത്.
2009 ലാഹോർ ബസ് ആക്രമണത്തിൽ പരുക്കേറ്റ അഞ്ച് താരങ്ങളിൽ ഒരാളായിരുന്നു സമരവീര. സമരവീരയെ കൂടാതെ ക്യാപ്റ്റൻ മഹേല ജയവർധനെ, വൈസ് ക്യാപ്റ്റൻ കുമാർ സംഗക്കാര, തരംഗ പരവിതരണ, അജന്ത മെൻഡിസ് എന്നിവർക്കാണ് അന്ന് പരുക്കേറ്റത്. തുടർന്ന് പര്യടനം പാതിവഴിയിൽ നിർത്തിവച്ച് ശ്രീലങ്കൻ ടീം നാട്ടിലേക്ക് മടങ്ങി.
ഈ സംഭവത്തെ തുടർന്ന് പാകിസ്താനിലേക്ക് ടീമുകൾ പര്യടനം നടത്തിയിരുന്നില്ല. ഹോം മാച്ചുകൾ യുഎഇയിലാണ് നടന്നുവന്നിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ ടീമുകൾ പാകിസ്താൻ പര്യടനം നടത്തുന്നുണ്ട്. സെപ്തംബർ 11നാണ് പരിമിത ഓവർ മത്സരങ്ങൾക്കായി കിവീസ് ടീം പാകിസ്താനിലെത്തിയത്. 17ന് ഏകദിന മത്സരത്തോടെ പരമ്പര ആരംഭിക്കും.
Story Highlight: Shakib Al Hasan criticizes pitches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here