അഖിലേഷ് യാദവിന്റെ മുൻ അംഗരക്ഷകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മുൻ അംഗരക്ഷകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശ് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര യാദവിന്റെ മൃതദേഹം ഗോമതി നഗറിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വാടകക്കാർക്കെതിരെ നിറയൊഴിച്ചതിന് കുറച്ച് ദിവസം മുൻപ് ധർമേന്ദ്രയ്ക്കെതിരെ കേസെടുത്തിരുന്നു.
Read Also : തിരുവനന്തപുരത്ത് വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൾ കസ്റ്റഡിയിൽ
അഖിലേഷ് യാദവിന്റെ അംഗരക്ഷകനായുള്ള ജോലിക്ക് ശേഷം പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലേക്കുള്ള മടക്കത്തിന് ശേഷം ധർമേന്ദ്ര കുറച്ച് നാളുകളായി അവധിയിലായിരുന്നു.
മരണത്തിൽ അന്വേഷണം പുരോഗമിക്കുയാണ്.
Story Highlight: akhilesh former bodyguard dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here