തിരുവനന്തപുരത്ത് വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൾ കസ്റ്റഡിയിൽ

തിരുവനന്തപുരം നരുവാമൂട് വൃദ്ധയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊട്ടമുട് സ്വദേശിനി അന്നമ്മ (88)യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മകൾ ലീലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Read Also : ചായക്കടയിൽ സ്ഫോടനം; ഫ്രിഡ്‌ജും ഷട്ടറും തകർന്ന നിലയിൽ; ദുരൂഹത
ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. അമ്മയുമായി മകൾ ലീലയ്ക്ക് മുൻപും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നമ്മയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് ഉൾപ്പെടെ നൽകും.
Further Updates Soon…
Story Highlight: thiruvananthapuram mother killed
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!