Advertisement

നർകോട്ടിക് ജിഹാദ് വിവാദം: പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത

September 13, 2021
Google News 2 minutes Read
Changanasserry diocese supports Pala

നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also : ഹരിത വിഷയം: ഗുരുതര ആരോപണവുമായി എം.എസ്.എഫ് നേതാവ്

അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം. ലൗ ജിഹാദും നർകോട്ടിക് ജിഹാദും സത്യമെന്ന് ആവർത്തിച്ച് ദീപിക ദിനപത്രത്തിൽ ലേഖനം. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമർശിച്ചാണ് ലേഖനം. ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്‌ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തിൽ വിമർശനമുണ്ട്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മുന്നറിയിപ്പ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എൽ.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം.

പാലാ ബിഷപ്പിനെതിരെ വിമർശനവുമായി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ പ്രസ്താവന പൊതുധാരണയ്ക്ക് വിരുദ്ധമാണെന്നാണ് സമസ്തയുടെ നിലപാട്.

Read Also : പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

ഇതിനിടെ, കഴിഞ്ഞ ദിവസം പാലാ എംഎൽഎ മാണി സി കാപ്പനും പാലാ അതിരൂപതയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ബിഷപ്പിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. പരാമർശം വിശ്വാസികളോടാണ് നടത്തിയത്, അത് വിവാദമാക്കുകയാണ് ചിലരെന്നുമായിരുന്നു മാണി സി കാപ്പന്റെ വിശദീകരണം.

ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബിഷപ്പ് നൽകിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.

Story Highlight: Changanasserry diocese supports Pala Bishop

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here