Advertisement

സഹകരണ മേഖലയില്‍ അഴിമതി വളര്‍ന്നു; വിമര്‍ശനവുമായി സിപിഐഎം പാര്‍ട്ടി കത്ത്

September 13, 2021
Google News 2 minutes Read
coperative sector corruption, cpim party letter

സഹകരണ മേഖലയില്‍ ഒരു ഘട്ടത്തിലും ഉണ്ടാകാത്ത രീതിയിലുള്ള അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐഎം പാര്‍ട്ടി കത്ത്. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയും അച്ചടിച്ച് വിതരണം ചെയ്ത സിപിഐഎം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐഎം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 30നകം സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം. ‘സഹകരണ മേഖലയിലെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് വലിയ അപമാനമുണ്ടാക്കി. സഖാക്കള്‍ക്കും അവരുടെ കമ്മിറ്റികള്‍ക്കും ഗുരുതരമായ വീഴ്ച സംഭവിച്ചു’ എന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടി ഘടകങ്ങള്‍ പ്രാദേശിക സഹകരണ ബാങ്കുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും കത്തില്‍ നിര്‍ദേശം നല്‍കി. ‘കീഴ്ഘടകങ്ങള്‍ അതീവ ഗൗരവത്തോടെയാണ് ഇടപെടേണ്ടത്. വഴിവിട്ട നീക്കങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തിലുണ്ടായാല്‍ പരിശോധിക്കാനുള്ള സംവിധാനം വേണം. ഓരോ പാര്‍ട്ടി ഘടകത്തിന്റെയും പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കണം.

Read Also : പീരുമേട്ടിലും മണ്ണാർക്കാട്ടും ഉണ്ടായത് സംഘടനാപരമായ വീഴ്ച: സി.പി.ഐ.

സ്ഥാപനത്തിന്റെ പാര്‍ട്ടി സബ്കമ്മിറ്റി വിളിച്ചുചേര്‍ക്കാനും പരിശോധിക്കാനും പാര്‍ട്ടി ഘടകം തീരുമാനിക്കണം. വലിയ സഹകരണ സ്ഥാപനങ്ങളുടെ സബ്കമ്മിറ്റിയില്‍, സബ്കമ്മിറ്റി അംഗമല്ലാത്ത ഒരു പ്രവര്‍ത്തകനെ കൂടി പങ്കെടുപ്പിക്കണം. എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

Story Highlight: coperative sector corruption, cpim party letter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here