Advertisement

എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തെഹ്‌ലിയെ നീക്കിയത് പ്രതികാര നടപടി: നജ്മ തബ്ഷീറ

September 13, 2021
Google News 2 minutes Read

ഫാത്തിമ തെഹ്‌ലിയെ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ട്വൻറി ഫോറിനോട് പറഞ്ഞു. ഫാത്തിമ തെഹ്‌ലിയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്തമാക്കണം. തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇപ്പോൾ നേതൃത്വം സ്വീകരിച്ച നടപടി. ലീഗിലെ പല നേതാക്കളും ഇപ്പോഴും ഹരിതയ്‌ക്കൊപ്പമാണ്. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും നജ്മ തബ്ഷീറ ട്വന്റി ഫോറിനോട് പറഞ്ഞു.

അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് ഫാത്തിമ തെഹ്‌ലിയെ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് ഫാത്തിമ തെഹ്‌ലിയെ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കിയത്.

Read Also : അച്ചടക്ക നടപടി ; ഫാത്തിമ തെഹ്‌ലിയെ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും നീക്കി

ഹരിത കമ്മിറ്റി പുനഃസംഘടനയിലും ഫാത്തിമ തഹ്ലിയ അതൃപ്തി പ്രകടപ്പിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മിഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.

Read Also : ഹരിത വിഷയം: ഗുരുതര ആരോപണവുമായി എം.എസ്.എഫ് നേതാവ്

Story Highlight: najma thabsheera about muslim league changed fathima thahliya position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here