ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണം: രമേശ് ചെന്നിത്തല

പി.എസ്. ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണമെന്ന് രമേശ് ചെന്നിത്തല. ഇപ്പോൾ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റല്ലെന്ന് ശ്രീധരൻപിള്ള ഓർക്കണം. ഗവർണർ ആണെന്ന കാര്യം മറന്ന് പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also : പാനൂർ മൻസൂർ വധം; കർശന ഉപാധികളോടെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻപിള്ള. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. പാലാ ബിഷപ്പ് ഉന്നയിച്ചത് അവരുടെ ആശങ്കയാണെന്നും അതിൽ ദുരുദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.
Story Highlight: Ramesh Chennithala PS Sreedharan Pilla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here