തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഐഎം എന്ന് ബിജെപി

കണ്ണൂർ തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരുക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സി പി ഐ എമ്മാണെന്ന് ബി ജെ പി ആരോപിക്കുന്നു. .സി പി ഐ എം അനുഭാവികൾ സംഘം ചേർന്ന് വധിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബി ജെ പി ആരോപിക്കുന്നത്.
Read Also : മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍ സിംഗിന്റെ ചെറുമകന്‍ ബിജെപിയില്‍ ചേര്‍ന്നു
സംഭവത്തിൽ ധർമടം പൊലീസ് ധനരാജിന്റെ മൊഴി രേഖപ്പെടുത്തും. തുടർന്ന് സംഭവത്തിൽ മറ്റ് നടപടികൾ സ്വീകരിക്കും. അതേസമയം പ്രദേശത്ത് സംഘർഷ സാധ്യതയൊന്നും നിലവിൽ ഉണ്ടായിട്ടില്ല.
Read Also : നർകോട്ടിക് ജിഹാദ് വിവാദം; പാലാ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നു; കെ സുരേന്ദ്രൻ
Story Highlight: BJP worker Injured in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here