Advertisement

പന്തീരാങ്കാവ് യുഎപിഎ കേസ്: മൂന്നാം പ്രതി ഉസ്മാന്‍ പിടിയില്‍

September 14, 2021
Google News 1 minute Read

പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതി സി.പി ഉസ്മാന്‍ പിടിയില്‍. മലപ്പുറത്തു വച്ചാണ് തുവ്വൂര്‍ ചെമ്പ്രശേരി സ്വദേശി ഉസ്മാന്‍ പിടിയിലായത്. തീവ്ര വിരുദ്ധ സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്.

അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാന്‍ ആണെന്നാണ് പൊലീസ് പറയുന്നത്.
മാവോയിസ്റ്റ് ബന്ധമുള്ള പത്തോളം കേസുകളില്‍ ഉസ്മാന്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഉസ്മാനുമായി സംസാരിച്ച് നില്‍ക്കവെയായിരുന്നു അലനും താഹയും പൊലീസ് പിടിയിലാകുന്നത്. ഇതിനിടെ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഉസ്മാന് വേണ്ടി പൊലീസ് വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബര്‍ ഒന്നിനാണ് സി.പി.ഐ.എം പാര്‍ട്ടി അംഗങ്ങളായിരുന്ന അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇരുവര്‍ക്കും യുഎപിഎ ചുമത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2020 സെപ്റ്റംബറില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ താഹയുടെ ജാമ്യം പിന്നീട് റദ്ദാക്കി. അലന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

Story Highlight: c p usman arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here