Advertisement

ചരിത്രത്തെ വക്രീകരിക്കുന്നു; മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന് പ്രചരിപ്പിക്കുന്നു; മുഖ്യമന്ത്രി

September 14, 2021
Google News 1 minute Read

സ്വാതന്ത്ര്യസമര ഏടുകളെ അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിൽ പങ്കെടുക്കാത്തവരെ സ്വാതന്ത്ര്യസമര സേനാനിയെന്ന് ചിത്രീകരിക്കുന്നു. മലബാർ കലാപം മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമെന്ന് പ്രചരിപ്പിക്കുന്നു. വർഗീയ സംഘടനകൾ വ്യാജപ്രചാരണങ്ങൾ അഴിച്ചു വിടുന്നെന്ന് മുഖ്യമന്ത്രി. ചരിത്ര വസ്തുതകളെ വക്രീകരിച്ച് പുതിയ ചരിത്രം സ്ഥാപിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. മലബാർ കലാപം 100 വർഷം 100 സെമിനാർ എന്ന സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും വിദ്യാഭ്യാസ മേഖല മുന്നോട്ട് പോയെന്ന് മുഖ്യമന്ത്രി. ഒരു പ്രതിസന്ധിയുടെയും മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയല്ല ചെയ്‌തത്‌. കാലത്തിനനുയോജ്യമായ വികസന മേഖലകളിൽ കൂടി കടക്കേണ്ടതുണ്ട്.

അതുകൊണ്ടു തന്നെ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കണക്ടിവിറ്റി വിഷയത്തിൽ സേവന ദാതാക്കളുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കേരളം വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടം അഭിമാനകരമാണ്. കൊവിഡ് പോലെയുള്ള പ്രശ്നങ്ങൾ ഇതിനിടയിൽ സംഭവിച്ചു എന്നതും വസ്തുതയാണ്‌.

Read Also : സിപിഐഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കുകയോ അധികാരം നേടുകയോ ചെയ്തിട്ടില്ല; എ വിജയരാഘവൻ

സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അക്കാദമിക്ക് സൗകര്യവും വികസിപ്പിക്കാൻ സാധിച്ചു. അത്യപൂർവം സ്ഥലങ്ങളിൽ മാത്രമെ ഇപ്പോൾ കണക്ടിവിറ്റി പ്രശ്‌നമുള്ളു. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ കുട്ടികളുടെ കണക്കെടുത്തെന്ന് മുഖ്യമന്ത്രി. സൗകര്യപ്രദമായ സമയത്ത് സ്‌കൂളുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് തീര്‍ത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകള്‍ ഉയര്‍ത്തുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Story Highlight: cm-pinarayi-vijayan-on-malabar-rebellion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here