Advertisement

ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ്‌ ഐക്കെതിരെ നടപടി

September 14, 2021
Google News 1 minute Read

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്ഷേത്രം സ്‌റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്.

Read Also : പാലാ ബിഷപ്പിനെ അനുകൂലിച്ച് തൃശൂർ യുഡിഎഫിന്റെ വർത്താക്കുറിപ്പ്; പ്രസ്താവന തളളി ഡിസിസി പ്രസിഡന്റ്

അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന കൊവിഡ് അവലോകന യോഗം ശനിയാഴ്ച്ച നടന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ മദ്യം കഴിക്കുന്നതിന് അനുമതി നല്‍കുന്നതും ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. മൃഗശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ തുറന്നുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മ്യൂസിയങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് മ്യൂസിയം – മൃഗശാല ഡയറക്ടര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്കും അനുമതിയുണ്ടാകും.

Story Highlight: sub-inspector-posted-godse-speach-at-whatsapp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here