സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഒന്നരവയസുകാരി; സുമനസുകളുടെ കനിവ് തേടി കുടുംബം

ജീവൻ നിലനിർത്താനായി സുമനസുകളുടെ കനിവ് തേടി സ്‌പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഒന്നരവയസ്സുക്കാരി. തമിഴ്നാട് തഞ്ചാവൂർ ശിവരാജ് നഗറിലെ ഭാരതിയുടെ ചിത്സയ്ക്ക് വേണ്ടത് പതിനാറു കോടി രൂപയാണ്. ഇതിൽ മൂന്ന് കോടി രൂപയാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. . രണ്ട് മാസത്തിനുള്ളിൽ ഭാരതിക്ക് മരുന്ന് കുത്തിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
ഒന്നര വയസാണ് ഭാരതിയുടെ പ്രായം. ശിവരാജ് നഗറിലെ വീട്ടിൽ മുഴുവൻ ഭാരതിയുടെ കളിചിരികൾ മാത്രമാണ്. അച്ഛൻ ജഗദീഷിനും അമ്മ ഏഴിലരസിയും ഉള്ളു നീറിക്കൊണ്ടാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. ഭാരതിയുടെ ജീവിതം നിലനിർത്താനുള്ള അവസാന ശ്രമത്തിലാണിവർ. പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന ജനതിക വൈകല്യമാണ് സ്‌പൈനൽ മസ്കുലാർ അട്രോഫി. രണ്ട് വയസ്സിനുള്ളിൽ മരുന്ന് കുത്തി വയ്ക്കണം. തമിഴ്‌നാട്ടിൽ ഇതിനായി നടത്തിയ ശ്രമങ്ങൾ പൂർണ ഫലം കാണാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ കനിവിനായി ഭാരതി കാക്കുന്നത്.
കണ്ണൂർ പഴയങ്ങാടിയിലെ മുഹമ്മദിന് വേണ്ടി ദിവസങ്ങൾ കൊണ്ട് ഒരേ മനസായി പ്രവർത്തിച്ച കേരളത്തെ ജഗദീഷും കുടുംബവും കണ്ടിരുന്നു. ഇതാണ് മലയാളികൾക്ക് മുന്നിലേക്ക് അഭ്യർത്ഥനയുമായി വരാനുള്ള കാരണം. രണ്ട് മാസത്തിനുള്ളിൽ ഭാരതിക്ക് മരുന്ന് കുത്തിവെക്കണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന വെല്ലൂർ സി.എം.സി.യിലെ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഭാരതിയുടെ ജീവൻ നിലനിർത്താൻ പതിമൂന്ന് കോടി രൂപ കൂടിയാണ് ഇനി വേണ്ടത്.
A/c No: 1147155000168550
IFSC Code: KVBL0001147
Name: Jagadish
Story Highlight: 21-month-old baby seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here