Advertisement

കുട്ടികളിൽ സിറോ സർവെ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും; വിദ്യാലയങ്ങളിൽ കുട്ടികൾക്കായി ഒരുങ്ങുന്നത് മികച്ച സംവിധാനങ്ങൾ: മുഖ്യമന്ത്രി

September 15, 2021
Google News 2 minutes Read

കുട്ടികളിലെ സിറോ സർവെ ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്, സ്വഭാവം എന്നിവ മനസ്സിലാക്കാന്‍ സര്‍വെ സഹായിക്കുമെന്നും ഇതനുസരിച്ച് വാക്‌സിനേഷന്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിക്കുമെന്നും കൃത്യതയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികൾക്കായി ഒരുങ്ങുന്നത് മികച്ച സംവിധാനങ്ങളാണെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച പിന്തുണ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മലയോര മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടവർ സ്ഥാപിക്കാൻ സർക്കാർ ഭൂമി പാട്ടത്തിനും വാടകയ്ക്കും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കേബിൾ വലിക്കാനാകാത്ത ഇടങ്ങളിൽ ബദൽ സംവിധാനം ഉണ്ടാക്കുമെന്നും ആദിവാസി കോളനികളിൽ കേബിൾ വലിക്കുന്നതിന് പണം ഇടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഒരാഴ്ചയ്ക്കിടെ കൊവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ചത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച രോഗസ്ഥിരീകരണ നിരക്കും സജീവകേസുകളുടെ എണ്ണവും 6 ശതമാനവും 21 ശതമാനവും കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also : നൂറുദിന പരിപാടി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി

കൂടാതെ സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി വിജയകരമായി മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി . നൂറുദിന കര്‍മ പരിപാടിയുടെ അവലോകന യോഗം ഇന്ന് ചേര്‍ന്നു. വിവിധ വകപ്പുകള്‍ നൂറുദിന പരിപാടിയില്‍ പൂര്‍ത്തീകരിക്കാതെ കണ്ടത് 171 പദ്ധതികളാണ്. സെപ്തംബര്‍ 19നാണ് നൂറുദിന പരിപാടികള്‍ അവസാനിക്കേണ്ടത്. 171 പദ്ധതികളില്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ 101 എണ്ണമാണുള്ളത്. 63 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.

Read Also : സംസ്ഥാനത്ത് വാക്‌സിനേഷനിൽ പുരോഗതി; 80.17% പേർ ആദ്യ ഡോസ് സ്വീകരിച്ചു

Story Highlight: CM Pinarayi vijayan on sero survey report, Education kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here