മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞത് രണ്ടുമണിക്കൂര്‍; ധൈര്യം കൈവിടാതെ ആറുവയസ്സുകാരി

മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞിട്ടും ധൈര്യം കൈവിടാതെ ജീവന്‍ തിരിച്ചുപിടിച്ച് ആറുവയസ്സുകാരി. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലാണ് സംഭവം.cobra bite
വീട്ടില്‍ നിലത്തുകിടന്ന് ഉറങ്ങുകയായിരുന്ന പൂര്‍വ ഗഡ്കരി എന്ന പെണ്‍കുട്ടിയുടെ കഴുത്തിലാണ് മൂര്‍ഖന്‍ ചുറ്റിയത്. ധൈര്യം കൈവിടാതെ പെണ്‍കുട്ടി അനങ്ങാതെ കിടന്നു. പേടിക്കരുതെന്നും അനങ്ങരുതെന്നും വീട്ടുകാര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. രണ്ടുമണിക്കൂറിന് ശേഷമാണ് മൂര്‍ഖന്‍ പൂര്‍വയുടെ കഴുത്തിലെ ‘പിടിവിട്ടത്’.
Read Also : ഡെന്മാർക്കിൽ ഈ വർഷവും ഡോൾഫിൻ വേട്ടക്ക് അറുതിയില്ല; 1500 ഡോൾഫിനുകളെ കൊന്നു തള്ളി
പാമ്പ് ഇഴഞ്ഞുമാറി തുടങ്ങിയതോടെ പെണ്‍കുട്ടി അനങ്ങുകയും മൂര്‍ഖന്‍ പൂര്‍വയുടെ കാലില്‍ കടിക്കുകയും ചെയ്തു. വീട്ടുകാര്‍ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചാണ് ജീവന്‍ തിരിച്ചുപിടിച്ചത്. നാലുദിവസമായി ആശുപത്രിയില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Story Highlight: cobra bite
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here