സോളാര്‍ കേസ്; കെ.സി വേണുഗോപാലിനെതിരെ തെളിവുകള്‍ കൈമാറി

സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറിയത്. കെ.സി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.
മന്ത്രി വസതിയായ റോസ് ഹൗസിലെ 2012 മെയ് മാസത്തെ ദൃശ്യങ്ങളും തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ രേഖകളും അടക്കമാണ് കൈമാറിയിരിക്കുന്നത്. കൈമാറിയ രേഖകള്‍ അന്വേഷണസംഘം ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക.
കെ.സി വേണുഗോപാല്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് സോളാര്‍ കേസിലെ പരാതിക്കാരി ആരോപിക്കുന്നത്. പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും ഇവര്‍ ആരോപിച്ചിരുന്നു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കെ സി വേണുഗോപാലിന് പുറമേ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി, ഉമ്മന്‍ചാണ്ടി, എ.പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്.
Story Highlight: evidence against venugopal solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here