Advertisement

യാത്ര പോകണോ? അതും പോക്കറ്റ് കാലിയാകാതെ; എങ്കിൽ ഇന്ത്യയിൽ നിന്ന് പോകാൻ കഴിയുന്ന 5 രാജ്യങ്ങൾ ഇതാ

September 15, 2021
Google News 1 minute Read
Five countries to travel

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികൾക്ക് മുന്നിൽ കൊട്ടിയടച്ചിരുന്ന വാതിൽ ഇപ്പോൾ പതിയെ തുറക്കുകയാണ്. കൊവിഡ് സാഹചര്യത്തിന് ശമനമാകുമ്പോൾ കീശ കാലിയാവാതെ യാത്ര ചെയ്യാൻ സാധിക്കുന്ന അഞ്ച് വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.

മാലിദ്വീപ്

travel maldives

കുറഞ്ഞ ചിലവിൽ കടൽത്തീരങ്ങൾ ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ നിന്ന് വളരെ വേഗം എത്തിച്ചേരാൻ സാധിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. അറബിക്കടലിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം പിടിച്ചിരിക്കുന്ന രാജ്യം കൂടിയാണിത്. സാധാരണക്കാർക്ക് പോലും ആനന്ദിക്കാൻ കഴിയുന്ന തരത്തിലുള്ള ആസ്വാദ്യകരമായ വിവിധ പാക്കേജുകളും വിനോദങ്ങളും മാലിദ്വീപിൽ കാത്തിരിക്കുന്നു. ബജറ്റ് പ്രശ്നമില്ലെങ്കിൽ കടൽ തീരങ്ങളോട് ചേർന്നുള്ള വില്ലകളിലും സ്റ്റേ ചെയ്യാവുന്നതാണ്. മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയ്‌യുടെ നിലനിൽപ്പ് തന്നെ ടൂറിസത്തെ ആശ്രയിച്ചാണ്.

ദുബായ്

travel dubai

ഷോപ്പിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദീസയാണ് ദുബായ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് വിമാന മാർഗം ദുബായിയിലെത്താൻ സാധിക്കും. മരുഭൂമിയിലൂടെയുള്ള സഫാരി യാത്രകളും ഒറ്റപ്പെട്ട ദ്വീപുകളും ദുബായിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. വൈവിധ്യമാർന്ന രുചിയിലുള്ള ഭക്ഷണവും ദുബായിയുടെ മറ്റൊരു പ്രത്യേകതയാണ്.

Read Also : സഞ്ചാരപ്രേമികളുടെ ശ്രദ്ധയാകർഷിച്ച് കാടിനുള്ളലെ കുഞ്ഞൻ വീട്

മലേഷ്യ

travel malaysia

സ്ട്രീറ്റ് ഫുഡും ഷോപ്പിംഗ്‌മാൻ മാൽസിയുടെ പ്രത്യേകത. അതിഷ്ടപ്പെടുന്നവർക്ക് ടിക്കറ്റ് എടുത്ത് നാലു മണിക്കൂർ കൊണ്ട് മലേഷ്യയിൽ ചെന്നെത്താം. മനോഹരമായ ബീച്ചുകളാണ് മലേഷ്യയിലെ മറ്റൊരു ആകർഷണം. ഇന്ത്യയിൽ നിന്ന് എപ്പോഴും കണക്ടിവിറ്റി ഉണ്ടെന്നതും ടൂറിസത്തിന് വലിയ പ്രാധാന്യം നൽകുന്നുവെന്നതും മലേഷ്യൻ ട്രിപ്പ് ഇന്ത്യക്കാർക്ക് ആയാസരഹിതമാക്കുന്നു.

സിംഗപ്പൂർ

travel singapore

ടൂറിസം പ്രധാന വരുമാന മാർഗമായ ഒരു രാജ്യമാണ് സിംഗപ്പൂർ. ഇന്ത്യയിൽ നിന്ന് വിമാന മാർഗം അഞ്ച് മണിക്കൂറിനുള്ളിൽ സിംഗപ്പൂരിൽ എത്തിച്ചേരാൻ കഴിയും. ആഡംബര ജീവിതവും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് സിംഗപ്പൂർ തുറന്നിടുന്നത് വിസ്മയങ്ങളുടെ ലോകമാണ്. കൂടാതെ ഫോട്ടോഗ്രാഫിയിൽ താത്പ്പര്യമുള്ളവർക്ക് സിംഗപ്പൂർ നല്ലൊരു ഓപ്ഷനാണ്.

സീഷെൽസ്

travel seashells

സീഷെൽസ് ഒരു ഈസ്റ്റ് ആഫ്രിക്ക രാജ്യമാണ്. അഞ്ച് മണിക്കൂർ കൊണ്ട് ഇവിടെ എത്തിച്ചേരാൻ സാധിക്കും. മനോഹരമായ കടൽത്തീരങ്ങൾ ,പവിഴപ്പുറ്റുകൾ, പരിസ്ഥിതി സംരക്ഷണ മേഖലകൾ എന്നിവയാണ് സീഷെൽസിലെ പ്രധാന ആകർഷണങ്ങൾ.

Story Highlight: Five countries to travel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here