Advertisement

ഐപിഎൽ മെഗാ ലേലം ജനുവരിയിൽ; ടീമുകൾക്ക് നിലനിർത്താൻ കഴിയുക രണ്ട് താരങ്ങളെ

September 15, 2021
Google News 2 minutes Read
ipl mega auction january

അടുത്ത സീസണിലെ ഐപിഎലിനു മുന്നോടി ആയുള്ള മെഗാ ലേലം ജനുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഓരോ ഫ്രാഞ്ചൈസികൾക്കും രണ്ട് താരങ്ങളെ വീതം നിലനിർത്താവും. രണ്ട് റൈറ്റ് ടു മാച്ച് കാർഡും ഫ്രാഞ്ചൈസികൾക്ക് ലഭിക്കും. ഇതോടെ മുൻ സീസണുകളിൽ ഉണ്ടായിരുന്ന നാല് താരങ്ങളെ വീതം ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയും. (ipl mega auction january)

അതേസമയം, അടുത്ത സീസൺ ഐപിഎലിലെ പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ആർപിജി ഗ്രൂപ്പും സ്വന്തമാക്കിയേക്കുമെന്നാണ് സൂചന. ശതകോടീശ്വരനായ അദാനിക്ക് നേരത്തെ ക്രിക്കറ്റിൽ താത്പര്യമുണ്ടായിരുന്നു. അതേസമയം, മുൻപ് റൈസിംഗ് പൂനെ സൂപ്പർ ജയൻ്റിൻ്റെ ഉടമസ്ഥനായിരുന്ന സഞ്ജീവ് ഗോയങ്ക വീണ്ടും ഒരു ടീം സ്വന്തമാക്കാൻ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ അദാനി, ആർപിജി ഗ്രൂപ്പുകൾ തന്നെ പുതിയ ഐപിഎൽ ടീമുകളെ സ്വന്തമാക്കാനാണ് സാധ്യത.

Read Also : ഐപിഎൽ: പുതിയ ടീമുകളെ അദാനിയും ആർപിജി ഗ്രൂപ്പും സ്വന്തമാക്കിയേക്കുമെന്ന് സൂചന

അഹ്മദാബാദ് ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസിയെയാവും അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം ടീമിൻ്റെ ഹോം ഗ്രൗണ്ടാവും. സഞ്ജീവ് ഗോയങ്കയുടെ ആർപിജി ഗ്രൂപ്പ് ലക്നൗ ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസിക്കായാണ് ശ്രമിക്കുന്നത്.

പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്ത മാസം നടക്കും. ഒക്ടോബർ 17ന് ലേലം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 15നാണ് ഐപിഎൽ ഫൈനൽ. യുഎഇയിലെ ദുബായിലോ മസ്കറ്റിലോ വച്ച് ലേലം നടക്കും. നിലവിൽ 8 ടീമുകളാണ് ഐപിഎലിൽ ഉള്ളത്. 2 ടീമുകൾ കൂടി കൂട്ടിച്ചേർക്കപ്പെടുന്നതോടെ ആകെ ടീമുകൾ 10 ആകും.

അടുത്ത വർഷത്തെ ഐപിഎൽ ഗ്രൂപ്പ് മാതൃകയിൽ നടത്തുമെന്നാണ് റിപ്പോർട്ട്. 2 ടീമുകൾ കൂടി വർധിക്കുന്നതിനാൽ റൗണ്ട് റോബിൻ രീതിയിൽ നടത്തിയാൽ ടൂർണമെൻ്റിൻ്റെ ദൈർഘ്യം വർധിക്കുമെന്നും അതിനാൽ ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ടൂർണമെൻ്റ് നടത്തുമെന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള ഐപിഎൽ ടീമായ കൊച്ചി ടസ്കേഴ്സ് കേരള കൂടി കളിച്ചിരുന്ന 2011ലെ ടൂർണമെൻ്റ് ഗ്രൂപ്പ് മാതൃകയിലായിരുന്നു. അക്കൊല്ലം 10 ടീമുകൾ ഐപിഎൽ കളിച്ചിരുന്നു.

Story Highlight: ipl mega auction january

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here