ഹരിത വിവാദം: തെറ്റിദ്ധാരണ തിരുത്താൻ തയാറാണെന്ന് പി.എം.എ. സലാം

ഹരിത വിവാദത്തിൽ തെറ്റിദ്ധാരണ തിരുത്താൻ തയാറാണെന്ന് പി.എം.എ. സലാം. മുൻ ഹരിത ഭാരവാഹികൾ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് തെറ്റിദ്ധാരണ കരണമാകാമെന്ന് പി.എം.എ. സലാം പറഞ്ഞു. ഹരിതയോട് വിരോധമില്ലെന്നും ലീഗിന്റെ ആശയത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് ചുമതലയേറ്റ പുതിയ ഹരിത ഭാരവാഹികൾ പറഞ്ഞത്.
അതേസമയം, പി. കെ നവാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹരിത മുൻ ഭാരവാഹികൾ രംഗത്ത് വന്നിരുന്നു. നവാസ് നടത്തിയത് ലൈംഗിക അധിക്ഷേപം തന്നെയെന്ന് മുൻ ഭാരവാഹികൾ പറഞ്ഞു. പി. കെ നവാസിന്റെ വിവാദ പരാമർശം അവർ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തുകയും ചെയ്തു.
Read Also : പാലായിൽ സമാധാനയോഗം ചേർന്നു; സമാധാന അന്തരീക്ഷം തകർക്കുന്ന പ്രചാരണത്തിനെതിരെ നടപടിയെന്ന് പൊലീസ്
വേശ്യയ്ക്കും ന്യായീകരണമുണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞതെന്ന് ഹരിത മുൻ ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാർട്ടിക്ക് നൽകിയത്. അൻപത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുഫീദ് തസ്‌നി അടക്കമുള്ള നേതാക്കൾ വിശദീകരിച്ചു.
പരാതി നൽകിയതിന് പിന്നാലെ നിരന്തരം സൈബർ ആക്രമണം നേരിട്ടു. ഇപ്പോഴും അത് തുടരുകയാണ്. ഹരിതയ്‌ക്കെതിരെ സംഘടിത വിദ്വേഷ പ്രചാരണം നടത്തി. പരാതി നൽകാൻ വൈകിയെന്ന് പറയുന്നത് തെറ്റാണ്. തെറ്റിദ്ധാരണ പരത്തുന്നത് നേതാക്കൾ അവസാനിപ്പിക്കണെമന്നും നേതാക്കൾ പറഞ്ഞു.
Story Highlight: PMA Salam on Haritha issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here