‘കനയ്യ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ട്; കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം അസംബന്ധം’: ഡി രാജ

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. അത്തരത്തിലുള്ള പ്രചാരണം അസംബന്ധമാണെന്ന് ഡി. രാജ പറഞ്ഞു. കനയ്യയുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഊഹാപോഹങ്ങളെയെല്ലാം തള്ളുകയാണെന്നും ഡി. രാജ പ്രതികരിച്ചു.
ദേശീയ എക്‌സിക്യൂട്ടീവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് കനയ്യ. അദ്ദേഹം പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണ്. ദേശീയ എക്‌സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ അദ്ദേഹത്തിന് ഏതൊരു രാഷ്ട്രീയ നേതാവുമായി ചര്‍ച്ച നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. കനയ്യ സീതാറാം യെച്ചൂരിയെ കണ്ടാല്‍ സംശയിക്കേണ്ടതുണ്ടോ എന്നും ഡി രാജ ചോദിച്ചു.
കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച നടത്തിയതാണ് പ്രചാരണത്തിന് കാരണമായത്. പ്രചാരണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. കനയ്യകുമാര്‍ ആദ്യമായല്ല രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതെന്ന് പറഞ്ഞ കാനം കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്ന് പോരാടുന്ന യുവ നേതാവാണ് കനയ്യയെന്നും പറഞ്ഞിരുന്നു. ഒക്ടോബറില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ കനയ്യകുമാര്‍ പങ്കെടുക്കുമെന്നും കാനം രാജേന്ദ്രന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.
Story Highlights : d raja on fake news kanhaya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here