Advertisement

ചരിത്രം കുറിച്ച് സ്പേസ് എക്സ്‌ ; ബഹിരാകാശ ടൂറിസത്തിന് തുടക്കം

September 16, 2021
Google News 2 minutes Read

ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്പേസ് എക്സ്‌. നാല് വിനോദ സഞ്ചാരികളുമായി പേടകം ബഹിരാകാശത്തേക്ക് പുറപ്പെട്ടു. വിക്ഷേപണം നാസയുടെ കെന്നഡി സ്പേസ് എക്സ് സെന്ററിൽ നിന്ന്. ആരും ബഹിരാകാശ വിദഗ്‌ധരല്ല, പേടകം ഭൂമിയെ വലംവയ്ക്കുക മൂന്ന് പ്രാവശ്യമാണ് .

നേരത്തെ ബെസോസും, റിച്ചാര്‍ഡും തങ്ങളുടെ ‘ബഹിരാകാശ ടൂറിസം’ പദ്ധതിയില്‍ ആദ്യ യാത്രക്കാര്‍ ആയപ്പോള്‍. അതിന് മസ്ക് തയ്യാറായില്ല. പദ്ധതിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക മാത്രമാണ് സ്പേസ് എക്സ് ചെയ്യുന്നത്. ‘ഇന്‍സ്പിരേഷന്‍ 4’ന് പണം മുടക്കി അതിലെ പ്രധാന യാത്രക്കാരന്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാനാണ്. ഇദ്ദേഹം തന്നെയാണ് ഒപ്പം സഹയാത്രികരായ മൂന്നുപേരുടെയും ചിലവ് വഹിക്കുന്നത്.

Read Also : കെ പി അനിൽകുമാറിന് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി ആദ്യ ചുമതല

മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. കാൻസറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി.

അതേസമയം നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്​ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ (ഇൻ്റ‍ർനാഷണൽ സ്പേസ് സ്റ്റേഷൻ) ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻ്റെ ലക്ഷ്യം. ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപാണ് ദൗത്യം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ ലോഞ്ച് പാഡ് 39 എയിൽ നിന്നുമാണ് സ്പേസ് എക്സ് വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഒൻപത് വ‍ർഷത്തിന് ശേഷമാണ് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

അമേരിക്കയിലെ കാലിഫോർണിയ കേന്ദ്രീകരിച്ചു‌ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ-സംരംഭമാണ് സ്പേസ് എക്സ് (സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് കോർപ്പറേഷൻ). ഈലോൺ മസ്ക് ആണ് സി.ഇ.ഓ. ബഹിരാകാശ യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്പേസ് എക്സിന്റെ ലക്ഷ്യം അതിന്റെ ചിലവ് കുറക്കുക എന്നതും, ചൊവ്വാ കുടിയേറ്റം സാധ്യമാക്കുക എന്നതുമാണ്.

Story Highlight: spacexs-inspiration4-private-all-civilian-orbital-mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here