പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകി; പൊലീസുകാർക്ക് സസ്‌പെൻഷൻ

പിടികൂടിയ ലഹരിവസ്തുക്കൾ പ്രതികൾക്ക് തിരിച്ചു നൽകിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ രജീന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി അലക്സാണ്ടർ എന്നിവരെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
Read Also : സിനിമ തീയേറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനമായില്ല; മന്ത്രി സജി ചെറിയാൻ
പൊലീസുകാർ തൊണ്ടി മുതലുകൾക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഇടനിലക്കാരനായി നിന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പിടിച്ചെടുത്ത ഹാൻസ് അടക്കമുള്ള ലഹരി ഉൽപന്നങ്ങൾക്ക് പകരം ചാക്കുകെട്ടുകളാണ് കോടതിയിൽ ഹാജരാക്കിയെന്നാണ് വിവരം.
Read Also : കെപിസിസി പുനഃ സംഘടനാ മാനദണ്ഡങ്ങളിൽ അമർഷവുമായി ഒരു വിഭാഗം നേതാക്കൾ
Story Highlight: Suspension for police officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here