ഛത്തിസ്ഗഡില്‍ ഭരണപ്രതിസന്ധി രൂക്ഷം; ഭുപേഷ് ബാഗലിനെ മാറ്റണമെന്ന് എംഎല്‍എമാര്‍

ഛത്തിസ്ഗഡില്‍ ഭുപേഷ് ബാഗല്‍ സര്‍ക്കാരിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നീക്കം ശക്തമാക്കി. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 27 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തി. Chhattisgarh
രണ്ടര വര്‍ഷം മുന്‍പ് ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാലത്തെ ധാരണ പ്രകാരം രണ്ടര വര്‍ഷം ഭുപേഷ് ഭാഗലും അതിന് ശേഷം രണ്ടര വര്‍ഷം സംസ്ഥാനത്തെ നിലവിലെ ആരോഗ്യ മന്ത്രിയായ ടി.എസ്. സിംഗ് ദിയോലും മുഖ്യമന്ത്രിയാകും എന്നതായിരുന്നു തീരുമാനം. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടിയുള്ള ഭൂപേഷ് ഭാഗല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ആവശ്യപ്രകാരം താന്‍ തന്നെ അടുത്ത ഘട്ടത്തിലും മുഖ്യമന്ത്രിയായി തുടരുമെന്ന തീരുമാനമാണ് ഭുപേഷ് ബാഗല്‍ കൈകൊണ്ടത്. ഇതേതുടര്‍ന്നാണ് സിംഗ് ദിയോ വിഭാഗത്തിലെ 27 വിമത എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്.
വിമത എംഎല്‍എമാര്‍ പല തവണ കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഭുപേഷ് ബാഗലിന് അനുകൂലമായ നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. റായ്ഗഡിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ 27 എംഎല്‍എമാരും ഒത്തുചേര്‍ന്ന് മുഖ്യമന്ത്രിയെ മാറ്റാതെ ഇനി സര്‍ക്കാരിന് പിന്തുണ നല്‍കില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ വൈകാതെ എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഛത്തിസ്ഗഡ് സര്‍ക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്വം തനിക്കാണെന്ന് പറഞ്ഞിട്ടുണ്ടെന്നും നേതൃത്വം ആവശ്യപ്പെടുന്ന മുറയ്ക്ക് രാജി വെയ്ക്കുമെന്നും കഴിഞ്ഞ ദിവസം ഭൂപേഷ് ബാഗല്‍ വ്യക്തമാക്കിയിരുന്നു.
‘രണ്ടര വര്‍ഷ’ത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ രാഷ്ട്രീയത്തില്‍ അസ്ഥിരത കലര്‍ത്താന്‍ ശ്രമിക്കുകയാണെന്നും അവര്‍ ഒരിക്കലും വിജയിക്കില്ലെന്നും കഴിഞ്ഞ ടി എസ് ദിയോയെ പരോക്ഷമായി ഉദ്ദേശിച്ച് ബാഗല്‍ പ്രതികരിക്കുകയും ചെയ്തു. അതേസമയം ഒരു ടീമിലെ കളിക്കാരനാണെങ്കില്‍ ക്യാപ്റ്റനാകണമെന്ന് ആഗ്രഹിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അവകാശവാദത്തെ ന്യായീകരിച്ചുകൊണ്ട് ബാഗലിന് സിംഗ് നല്‍കിയ മറുപടി.
Read Also : ബംഗ്ലാദേശ് ഭീകരരുടെ രേഖാചിത്രം തയ്യാറാക്കും; നീക്കം ഡല്‍ഹിയില്‍ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍
ആഭ്യന്തര കലഹങ്ങള്‍ക്കിടെ ഇരുനേതാക്കളെയും രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിക്കുകയും വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഛത്തിസ്ഗഡില്‍ നേരിട്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഛത്തിസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാല് പേരുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഭൂപേഷ് ബാഗല്‍, ടി എസ് സിംഗ് ദിയോ, തമരധ്വാജ് സാഹു, ചരന്ദാസ് മഹന്ത്.
Story Highlights : Chhattisgarh , political crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here