Advertisement

ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട മതപഠന പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പിൻവലിക്കും; താമരശ്ശേരി അതിരൂപത

September 17, 2021
Google News 1 minute Read

താമരശ്ശേരി രൂപതയുടെ കൈപുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ പിൻവലിക്കാൻ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദേശം നല്‍കി. ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ പിൻവലിക്കുമെന്ന് ബിഷപ്പ് അറിയിച്ചു. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

Read Also : ‘ഡാ മമ്മൂട്ടി’ എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചങ്ങാതി; കെ.ആർ വിശ്വംഭരന്റെയും മമ്മൂട്ടിയുടേയും വേറിട്ട സൗഹൃദം

ഡോ.എംകെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രമുഖ ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കള്‍ പങ്കെടുത്ത യോഗം മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. (Thamarassery-Diocese)

യോഗത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ മോണ്‍, ജോണ്‍ ഒറവുങ്കര, ഡോ. ഹുസൈന്‍ മടവൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

Story Highlight:- controversial-parts-to-be-removed-thamarassery-diocese

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here