കാസര്‍ഗോഡ് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്

കാസർഗോഡ് ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം. കുട്ടിയുടെ ആർടിപിസിആർ ഫലവും നെഗറ്റീവാണ്. ഇന്നലെ നടത്തിയ ട്രൂനാറ്റ് പരിശോധനാ ഫലവും നെഗറ്റീവ് ആയിരുന്നു.
ആര്‍ടിപിസിആര്‍ പരിശോധന ഫലം രാത്രി വൈകി ലഭിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇന്നലെ ഖബറടക്കിയിരുന്നു.
Read Also : നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചാത്തമംഗലം; നിയന്ത്രണങ്ങള്‍ തുടരും
ബുധനാഴ്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
തലച്ചോറിൽ പെട്ടന്നുണ്ടായ പനിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.
Read Also : സംസ്ഥാനത്ത് മിസ്‌ക് ഭീഷണിയിൽ കുട്ടികൾ; കൊച്ചിയിൽ 10 വയസുകാരൻ ചികിത്സയിൽ
Story Highlights : Kasaragod nipah test result of dead child is negative