Advertisement

സംസ്ഥാനത്ത് മിസ്‌ക് ഭീഷണിയിൽ കുട്ടികൾ; കൊച്ചിയിൽ 10 വയസുകാരൻ ചികിത്സയിൽ

September 17, 2021
2 minutes Read

കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയിൽ സംസ്ഥാനം. കൊച്ചിയിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ (മിസ്ക്) രോഗം ബാധിച്ച് പത്ത് വയസുകാരൻ ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ വിദ്യാർത്ഥി എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

Read Also : നിപ ഭീതി ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ചാത്തമംഗലം; നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്ത് ആഗസ്റ്റ് വരെ മുന്നൂറോളം കുട്ടികൾക്ക് മിസ്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 85 ശതമാനം കുട്ടികൾക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളിലായി നാലു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദഗ്ധ ചികിത്സ ലഭിക്കാത്ത കുട്ടികൾക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

Read Also : സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയായെന്ന് ആരോഗ്യമന്ത്രി; ഇന്ന് നല്‍കിയത് നാല് ലക്ഷത്തിലധികം പേര്‍ക്ക്

Story Highlights : MIS-C disease fear in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement