ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ‘നല്ലവിശേഷം’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു

ഹോമിന് ശേഷം ഒരു ഇന്ദ്രന്‍സ് ചിത്രം കൂടി ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന’നല്ലവിശേഷം’എന്ന ചിത്രമാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുന്നത്.
വരും തലമുറയ്ക്കുവേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എത്രത്തോളം മഹനീയമെന്ന സന്ദേശമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഇന്ദ്രന്‍സിന് പുറമേ, ശ്രീജി ഗോപിനാഥന്‍, ബിജു സോപാനം, ചെമ്പില്‍ അശോകന്‍, ബാലാജി ശര്‍മ്മ, അപര്‍ണ്ണ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
അജിതനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് വിനോദ്. കെ. വിശ്വനാണ്. പ്രവാസി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഉടന്‍ പ്രേക്ഷകരിലേക്കെത്തും.
Story Highlights : nallavisesham ott release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here