ശശി തരൂരിനെതിരായ പരാമര്‍ശം; മാപ്പ് പറഞ്ഞ് തെലങ്കാന പിസിസി പ്രസിഡന്റ്

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ മോശം പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി. ശശി തരൂരുമായി സംസാരിച്ചിരുന്നുവെന്നും പരാമര്‍ശം പിന്‍വലിക്കുന്നതായി അദ്ദേഹത്തെ അറിയിച്ചുവെന്നും രേവന്ത് ട്വീറ്റ് ചെയ്തു.
രേവന്ത് റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയുമായി ശശി തരൂരും രംഗത്തെത്തി. രേവന്ത് റെഡ്ഡി തന്നെ വിളിച്ച് മാപ്പ് ചോദിച്ചുവെന്നും അത് താന്‍ സ്വീകരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. തെലങ്കാനയിലും രാജ്യത്തുടനീളവും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു.
ശശി തരൂര്‍ ഒരു കഴുതയാണെന്നും അദ്ദേഹത്തെ ഉടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. തരൂരിന്റെ ഹൈദരാബാദ് സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു പരാമര്‍ശം. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Story Highlights : Revanth Reddy apologises to Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here