സുരേഷ് ഗോപി പറഞ്ഞ രഹസ്യം എന്നോടുകൂടിയിരിക്കട്ടെ; ചെവിയില്‍ പറഞ്ഞ രഹസ്യത്തെക്കുറിച്ച് സിഐ

സുരേഷ് ഗോപി എംപിയുടെ സല്യൂട്ട് വിവാദത്തിന് പിന്നാലെ അടുത്ത സല്യൂട്ട് കഥ കോട്ടയം പാലായില്‍ നിന്നാണ്. പാലാ സിഐ തോംസണ്‍ ആണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തെക്കുറിച്ച് പറയുന്നത്. suresh gopi-pala si
പാലാ ബിഷപ്പ് ഹൗസില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി എംപി. ബിഷപ്പ് ഹൗസില്‍ രാവിലെ എംപി എത്തിയപ്പോള്‍ സില ഐ തോംസണിന്റെ വക ആദ്യ സല്യൂട്ട്. ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപിയുടെ യാത്ര മുത്തോലിയിലേക്കായിരുന്നു. നാളികേര വികസന ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍. അവിടെയുമുണ്ട് തോംസണ്‍.
വാഹനത്തില്‍ നിന്നിറങ്ങി നടന്നുവന്ന സുരേഷ് ഗോപിക്ക് സിഐയുടെ വക വീണ്ടും സല്യൂട്ട്. രണ്ടാംതവണയും തന്നെ കണ്ട് സല്യൂട്ടടിച്ച സി ഐയെ വിളിച്ച് സുരേഷ് ഗോപി എംപി ചെവിയില്‍ സ്വകാര്യ സംഭാഷണം നടത്തി. എംപിയുടെ വാക്കുകള്‍ കേട്ട് പൊലീസ് ഉദ്യോഗസ്ഥന്‍ തലയാട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാല്‍ സുരേഷ് ഗോപി എന്താണ് സിഐ തോംസണിന്റെ ചെവിയില്‍ പറഞ്ഞതെന്ന് മാത്രം ഇരുവരും പുറത്തുവിട്ടില്ല. ആ രഹസ്യം തന്നോടുകൂടിയിരിക്കട്ടെ എന്നായിരുന്നു സിഐയുടെ മറുപടി. ഒപ്പം അദ്ദേഹം സ്വകാര്യമായി പറഞ്ഞ കാര്യങ്ങളില്‍ സന്തോഷമുണ്ടെന്നും ഒരു ഉന്നത പദവിയിലുള്ള ജനപ്രതിനിധി രഹസ്യമായി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.
Read Also : എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച നടപടി; പ്രതികരണവുമായി സുരേഷ് ഗോപി എം പി
തൃശൂര്‍ ഒല്ലൂരില്‍ ചുഴലിക്കാറ്റ് വീശിയ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തന്നെ കണ്ട് എസ്‌ഐ സല്യൂട്ട് ചെയ്യാത്തതില്‍ സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചിരുന്നു.
Story Highlights : suresh gopi-pala si
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here