Advertisement

എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച നടപടി; പ്രതികരണവുമായി സുരേഷ് ഗോപി എം പി

September 15, 2021
Google News 2 minutes Read

ഒല്ലൂർ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. എസ്ഐയെ വിളിച്ചുവരുത്തിയത് വളരെ സൗമ്യമായിട്ടാണെന്നും എം പിയുടെ മുമ്പിൽ വാഹനം കൊണ്ട് വന്നിട്ട് ഇരിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എസ്ഐയോട് സല്യൂട്ട് ആവശ്യപ്പെട്ട നടപടിയിൽ പരാതിയുള്ളവർ രാജ്യസഭാ ചെയർമാനോട് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കുന്നതിനിടെയാണ് സംഭവം.എം പി യെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താൻ എംപിയാണ്, മേയറല്ല എന്നായിരുന്നു ഒല്ലൂർ എസ്ഐയോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.

Read Also : എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങിയില്ല; എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ഒല്ലൂർ എസ് ഐയായ ആന്റണിയോടാണ് സല്യൂട്ട് ചെയ്യാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. താനൊരു എം.പി ആണെന്ന് ഓര്‍മ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു.അതേസമയം സംഭവത്തിൽ എസ് ഐയുടെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Read Also : മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിലെ പരാജയമാണ് കോൺഗ്രസ് വിടാൻ കാരണം; ജി.രതികുമാർ

Story Highlight: M P Suresh gopi response police salute controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here