യാത്രക്കാരിയോട് ഒല ഡ്രൈവർ അപമര്യാദയായി പെരുമാറിയെന്ന് പരാതി
മുംബൈയിൽ ഒല ഡ്രൈവർ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. പ്രശസ്ത മാധ്യമ പ്രവർത്തകൻ ബോർഹെസ് ആൻഡ്രെയുടെ സഹോദരിക്കാണ് ദുരനുഭവമുണ്ടായത്. ബോർഹെസ് ആൻഡ്രെ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒല അധികൃതരെ ഇക്കാര്യം അറിയിച്ചുവെങ്കിലും അർഹിക്കുന്ന നീതി ലഭിച്ചില്ലെന്നും ബോർഹെസ് വ്യക്തമാക്കി. ( complaint against ola cab )
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ രൂപം :
കുറച്ച് ദിവസം മുൻപാണ് എന്റെ സഹോദരി ഒല ക്യാബ് ബുക്ക് ചെയ്തത്. 40 രൂപ നൽകി വീട്ടിലേക്കാണ് ഓട്ടോറിക്ഷ വിളിച്ചത്. ഓൺലൈനായിട്ടായിരുന്നു പണമിടപാട്. എന്നാൽ പണം കൈയിൽ തരണമെന്ന് പറഞ്ഞ് ഡ്രൈവർ പ്രശ്നമുണ്ടാക്കി. ഓൺലാനായാണ് പണമിടപാടെന്നും, പണം ഡെബിറ്റായെന്നുള്ള ബാങ്ക് സന്ദേശവും സഹോദരി കണിച്ച് കൊടുത്തു. തുടർന്ന് ഡ്രൈവർ സഹോദരിയുടെ കൈയിൽ കയറി പിടിക്കുകയും വീട്ടിലേക്ക് പോകുന്നത് തടയുകയും ചെയ്തു.
ഒടുവിൽ എന്റെ അച്ഛൻ എത്തിയപ്പോൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യാനും ഈ ഓട്ടോഡ്രൈവർ ശ്രമിച്ചു.
ഇക്കാര്യം ഞങ്ങൾ ഒല അധികൃതരെ അറിയിച്ചു. എന്നാൽ ഡ്രൈവർ ഇക്കാര്യം നിഷേധിച്ചുവെന്നാണ് അധികൃതരുടെ പക്കൽ നിന്ന് ലഭിച്ച പ്രതികരണം. ദൃക്സാക്ഷികളോട് അന്വേഷിക്കാനും മറ്റും കൂട്ടാക്കാതെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഞങ്ങളോട് സമർപ്പിക്കാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ഡ്രൈവറെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തുവെന്നും അവർ പിന്നീട് അറിയിച്ചു.
സംഭവത്തിൽ ഒലയുടെ സേഫ്റ്റി ആന്റ് റെസ്പോൺസ് സൂപർവൈസര് ആസിഫ് ഖാനുമായി ഞാൻ സംസാരിച്ചു. സസ്പെൻഷനിൽ കൂടുതലായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്നാണ് ആസിഫ് പറഞ്ഞത്.
ഒരു സ്ത്രീയേ കൈയേറ്റം ചെയ്തത് സസ്പെൻഷനിൽ മാത്രം ഒതുക്കാമെന്നാണ് ഒല കരുതുന്നത്.
സ്ത്രീ സുരക്ഷയെന്ന് വീരവാദം മുഴക്കുന്ന ഒല ഇങ്ങനെയാണോ ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതെന്നും ബോർഹെസ് ആൻഡ്രേ ചോദിക്കുന്നു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് സമാന അനുഭവങ്ങളുമായി കമന്റിലൂടെ രംഗത്തെത്തിയത്.
Read Also : 14 തവണ യാത്ര നിഷേധിച്ചു; അന്ധയായ സ്ത്രീക്ക് ഊബർ നൽകേണ്ടത് 7.33 കോടി
Story Highlights : complaint against ola cab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here