Advertisement

വിചാരിക്കുന്നത് നടക്കുമോ? എങ്ങനെ ചിന്തിക്കണം? ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

September 18, 2021
2 minutes Read
How to think smart?

വിചാരിക്കുന്നത് നടക്കാൻ, നമ്മൾ ഹാപ്പിയാണെന്ന് വെറുതെ വിചാരിക്കുക. അങ്ങനെ നാം കുറെ നാൾ വിചാരിച്ച് കൊണ്ടിരുന്നാൽ നമ്മൾ ശരിക്കും ഹാപ്പിയാകും. എന്നും ഇപ്പോഴും എന്ന സിനിമയിൽ ലെന പറഞ്ഞതാണ് ഇക്കാര്യം. ഈ പ്രസ്താവനയ്ക്ക് എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് പരിശോധിക്കാം.

ഓട്ടോ സജഷൻ അഥവാ ആത്മ നിർദേശം എന്നത് ഒരു പുതിയ ആശയമല്ല. ഫ്രഞ്ച് മനശാസ്ത്രജ്ഞനായ എമി കുവ ഇരുപതാം ന്യൂട്ടണിന്റെ ആരംഭത്തിൽ അവതരിപ്പിച്ച ഒരു മനശാസ്ത്ര വിദ്യയാണിത്.

Read Also : സംശയം ഒരു രോഗമാണോ? ചികിത്സ സാധ്യമോ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

നമ്മുടെ ശരീരത്തിൽ രണ്ടു തരത്തിലുള്ള നാഡിവ്യൂഹങ്ങളാണുള്ളത്. ഒന്ന് നമ്മുടെ ഇച്ഛക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതും മറ്റേത് സ്വയം പ്രവർത്തിക്കുന്നതുമാണ്. ഉദാഹരണത്തിന് ഹൃദയമിടിപ്പും ശ്വാസോശ്വാസവുമെല്ലാം സ്വയം പ്രവർത്തിക്കുന്ന ഒന്നാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെയാണ് ഈ പ്രവർത്തനം. നാം അറിയാതെ ചെയ്യുന്ന പ്രവർത്തികളെ നമ്മുടെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഓട്ടോ സജഷൻ എന്ന പ്രക്രിയ. പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെ സഹായത്തോടെ ഇത് പരിശീലിച്ചെടുത്തൽ നമ്മുടെ ഇച്ഛക്ക് അനുസൃതമായി ശാരീരിക പ്രവർത്തനങ്ങൾ വഴങ്ങുന്നതായി ഒരാൾക്ക് തോന്നും. ഇപ്രകാരം മാനസിക പിരിമുറുക്കം മാത്രമല്ല ശാരീരിക അസ്വസ്ഥകളും മറയുന്നതായും രോഗികളിൽ കണ്ടുവരുന്നു. ശാരീരിക രോഗങ്ങളല്ല ലകഷ്ണങ്ങളാണ് ഇവിടെ മാറുന്നത്. ഇപ്രകാരം ഉത്തേജിക്കപ്പെട്ട ഒരാൾക്ക് അവിശ്വസനീയമാം വിധം തങ്ങളുടെ ശാരീരിക അസ്വസ്ഥകൾ മാറുകയും രോഗപ്രതിരോധ ശേഷി വർധിക്കുകയും ചെയ്യുന്നതായി കണ്ടു വരുന്നു. ഇത് രോഗികളിൽ ആത്മധൈര്യം നൽകുകയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകുകയും ചെയ്യുന്നു. ഇത്തരം പരിശീലന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ഇ.ഇ.ജി പരിശോധനയിൽ എല്ലാവരും പൂർണമായ ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള തരംഗങ്ങളാണ് തലച്ചോറിൽ നിന്ന് പുറപ്പെടുവിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജീവിത പ്രതിസന്ധികളിലും മറ്റും തീരുമാനങ്ങൾ എടുക്കാൻ നമ്മെ സഹായിക്കും എന്നതാണ് ഇതിന്റെ മെച്ചം. ആത്മവിശ്വാസത്തെ ഉണർത്തി ജീവിത വിജയങ്ങളും ലക്ഷ്യങ്ങളും കരസ്ഥമാക്കാൻ പര്യാപ്തമായ വലിയൊരു ആയുധമാണിത്. നമ്മുടെ പ്രവർത്തികൾ എല്ലാം തന്നെ ഇത്തരം നിർദേശങ്ങളെ അനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്. പലപ്പോഴും നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് പ്രതികൂലമായ നിർദേശങ്ങളും അഭിപ്രായങ്ങളുമാണെന്ന് മാത്രം. അത് നമ്മളെ പിന്നിലേക്ക് വലിക്കും. ഒരു കാര്യം പ്രതീക്ഷിച്ചു കൊണ്ട് ഒരു പ്രവർത്തിയിൽ ഏർപ്പെട്ടാൽ നിങ്ങളുടെ പെരുമാറ്റവും ചിന്തയും പ്രതികരണവും അതിന് അനുസൃതമായി നിങ്ങൾ അറിയാതെ തന്നെ അനുകൂലമായി തീരുമെന്ന് സാരം. അതിനാൽ നാം എങ്ങനെ ചിന്തിക്കണം എന്ന് പഠിച്ച് തുടങ്ങാം,

Read Also : കുട്ടികളെ ശിക്ഷിക്കേണ്ടത് എങ്ങനെ ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദീകരിച്ച് മാനസികാരോഗ്യ വിദഗ്ധ

ഒരു പ്രശ്നത്തെ നേരിടുമ്പോൾ അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രശ്നത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അറിഞ്ഞതിന് ശേഷം നിങ്ങൾക്ക് അനുകൂലമായതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റീവ് ചിന്തകളെ മാത്രം പരിപോക്ഷിപ്പിക്കണം എന്ന് സാരം. നിങ്ങളുടെ പരിമിതികളെ കുറിച്ച് അമിതമായി ചിന്തിക്കുന്നതാണ് പരാജയത്തിന്റെ മുഖ്യ കരണം.

മുൻവിധി കൂടാതെ പ്രശ്നത്തെ സമീപിക്കുക. പ്രശ്ന പരിഹാരത്തിനായുള്ള വിവിധ മാർഗങ്ങളെ കുറിച്ച് പഠിച്ചാൽ മാത്രം പോരാ അതിൽ ഗുണകരമായതിനെ ഉൾക്കൊണ്ട് മാറ്റത്തിന് തയാറുള്ള മനസ് രൂപപ്പെടുത്തി എടുക്കുക.

നിർദേശങ്ങളുടെ ശക്തി തിരിച്ചറിയുക. നല്ല നിർദേശങ്ങളെ മാത്രം ഉൾക്കൊള്ളുക. നല്ല നിർദേശങ്ങൾ മാത്രം നൽകുന്നവരെ കൂടെ കൂട്ടുക. എല്ലാത്തിലും നെഗറ്റീവ് മാത്രം പറയുന്നവരെ ഒഴിവാക്കുക.

Read Also : തീരുമാനങ്ങളെടുക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാറുണ്ടോ ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇപ്രകാരം വിജയത്തിനും ഉന്നമനത്തിനുമായി ഭാവന കണ്ട് പ്രതികൂല പ്രതികരണങ്ങളെ അവഗണിച്ച് ജീവിതത്തിൽ മുന്നേറാം, മനസിനെ ഉത്തേജിപ്പിക്കാം സ്വയം പ്രചോദിതരാകാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

Story Highlights : How to think smart? Mental health expert explaining the scientific aspects

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top