Advertisement

നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു; 10 കോടി രൂപ ലേലത്തുക നേടി നീരജിന്റെ ജാവലിൻ

September 18, 2021
5 minutes Read
PM Modi Gifts Auction

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്നു. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര പ്രധാനമന്ത്രിക്ക് സമ്മാനിച്ച ജാവലിനും വെങ്കല മെഡൽ ജേതാവ് ലോവ്ലീന ധരിച്ച ​ഗ്രൗസുമെല്ലാം അക്കൂട്ടത്തിൽ ഉൾപ്പെടും. പത്ത് കോടി രൂപയാണ് നീരജിന്റെ ജാവലിനും ലോവ്ലീനയുടെ ​ഗ്ലൗസുകൾക്കും ലഭിച്ച ലേലത്തുക. പാരാലിമ്പിക് താരം സുമിത് അന്തിൽ മോദിക്ക് സമ്മാനിച്ച ജാവലിന് മൂന്ന് കോടി രൂപയാണ് ലേലത്തിൽ ലഭിച്ചത്. ( PM Modi Gifts Auction )

നീരജ് ചോപ്രയുടെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലോവ്ലീനയുടെ ​ഗ്ലൗസിന്റെ അടിസ്ഥാന വില 80 ലക്ഷവും. ഈ വില മറികടന്നാണ് നിലവിൽ 10 കോടിയിൽ എത്തിയിരിക്കുന്നത്.

പിവി സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റും ബാ​ഗും, ടോക്യോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് എത്തിയ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക് എന്നിവയും ലേലത്തിന് വച്ചിട്ടുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് രണ്ട് കോടി രൂപയും (കൃത്യമായി പറഞ്ഞാൽ 2,00,20,000 രൂപ ) ഹോക്കി സ്റ്റിക്കിന് 1,00,00,500 രൂപയുമാണ് നിലവിലെ ലേല തുക.

ലേലത്തിൽ നിന്ന് ലഭിക്കുന്ന പണം ​ഗം​ഗാ നദിയുടെ ശുചീകരണത്തിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഉപയോ​ഗിക്കുമെന്ന് പിഐബി വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ ഇ-ഓക്ഷൻ ഒക്ടോബർ 7 വരെ നീണ്ടുനിൽക്കും.

Read Also : സ്വതന്ത്ര്യ ഇന്ത്യക്ക് ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ; ആരാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര?

ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര 87.58 ദൂരം താണ്ടിയാണ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്സ് 200 മീറ്റർ ഓട്ടമത്സരത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു പ്രിച്ചാർഡ്. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾക്കാണ് വെള്ളി, വെങ്കല മെഡലുകൾ. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റർ) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റർ) ഫിനിഷ് ചെയ്തു.

Read Also : സ്വർണ്ണം നേടുകയെന്നത് രാജ്യത്തിന്റെയും തന്റെയും സ്വപ്നം: നീരജ് ചോപ്ര ട്വന്റി ഫോറിനോട്

സ്വർണ്ണം നേടുകയെന്നത് രാജ്യത്തിന്റെയും തന്റെയും സ്വപ്നമായിരുന്നെന്ന് ടോക്യോ ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര ട്വൻറി ഫോറിനോട് പങ്കുവച്ചിരുന്നു. അഭിമാനനേട്ടത്തിൽ അതിയായ സന്തോഷമുണ്ട്. ഭാവിയിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും നീരജ് ചോപ്രാ ട്വൻറി ഫോറിനോട് പറഞ്ഞു.

Story Highlights : PM Modi Gifts Auction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top