Advertisement

അടുത്ത തെരഞ്ഞെടുപ്പിലും ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തും; ലോക്കറ്റ് ചാറ്റര്‍ജി എംപി

September 18, 2021
Google News 2 minutes Read
utharakhand bjp

2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ലോക്‌സഭാ എംപി ലോക്കറ്റ് ചാറ്റര്‍ജി. ഉത്തരാണ്ഡില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള നേതാവാണ് ചാറ്റര്‍ജി. ബിജെപി 60 സീറ്റുകളില്‍ വിജയിക്കുമെന്നാണ് തന്റെ ആത്മവിശ്വാസമെന്ന് എംപി പറഞ്ഞു. utharakhand bjp

‘കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചത് ഏറെ മികവായിരുന്നു. ബിജെപി ഉത്തരാഖണ്ഡില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ഉത്തരാഖണ്ഡ് ദേവഭൂമിയാണ്. ഇവിടുത്തെ ജനങ്ങളുടെയെല്ലാം ആഗ്രഹം ബിജെപി വീണ്ടും അധികാരത്തിലെത്തണമെന്നാണ്’. ലോക്കറ്റ് ചാറ്റര്‍ജി പ്രതികരിച്ചു. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് എംപി.

‘പശ്ചിമബംഗാളില്‍ സിപിഐഎമ്മും കോണ്‍ഗ്രസും ഏതാണ്ട് ഇല്ലാതായി. ഉത്തരാഖണ്ഡില്‍ ഈയടുത്ത് കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തി. ഇനിയും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരുമെന്നാണ് വിശ്വാസം’. അവര്‍ കൂട്ടിച്ചേര്‍ത്തു. ഈയടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാറും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

2007 മുതല്‍ 2012 വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചയാളാണ് രാജ്കുമാര്‍. 2012, 2017 തെരഞ്ഞെടുപ്പുകളില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബിജെപിയുമായി പിണങ്ങി കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതേസമയം നിലവില്‍ സംസ്ഥാനത്ത് ബിജെപി ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ ഇറക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read Also : നവ്ജ്യോത് സിം​ഗ് സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്ന് അമരീന്ദർ സിംഗ്

സംസ്ഥാനത്ത് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, എംപി ലോക്കറ്റ് ചാറ്റര്‍ജി, പാര്‍ട്ടി വക്താവ് ആര്‍ പി സിംഗ് എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ളത്.

Story Highlights : utharakhand bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here