Advertisement

‘സീ ടു സ്‌കൈ പ്രോജക്‌ട്’ ; പ്രകൃതി മലിനീകരണത്തിനെതിരെ ചരിത്ര ദൗത്യവുമായി 24യുഎസ്എ

September 19, 2021
Google News 2 minutes Read

ട്വന്റി ഫോർ യുഎസ്എയുടെ അഭിമാന പദ്ധതിയായ ‘സീ ടു സ്‌കൈ പ്രോജക്‌ടി’ന് ഇന്ന് തുടക്കമായി. ചരിത്ര ദൗത്യവുമായി അമേരിക്കൻ മലയാളികളുടെ പ്രിയപ്പെട്ട വാർത്താ ചാനൽ 24 ലോക വാർത്തകളുടെ തലസ്ഥാനമായ ന്യൂയോർക്കിൽ ശുചിത്വ സന്ദേശവുമായി 24 വിദ്യാർത്ഥികൾ ഇന്ന് രംഗത്തിറങ്ങും.

ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിലെ പ്രശസ്‌തമായ സൗത്ത് ബീച്ച് പരിസരം ഇന്ന് അവർ വൃത്തിയാക്കും. 24 യുഎസ്എയുടെ സ്‌കൈ പ്രോജക്‌ടിൻറെ ഭാഗമായാണ് ഈ പരിപാടി. മാലിന്യനിർമാർജനം എന്ന വലിയ ലക്ഷ്യത്തിലേക്ക് ഒരു ചെറിയ കാൽവെപ്പുമായി 24 യുഎസ്എ, തെരെഞ്ഞെടുത്ത 24 വിദ്യാർത്ഥികൾക്കൊപ്പം 24 ഇന്ന് അമേരിക്കയിലൊരു ആശയപ്രചരണത്തിന് തുടക്കമിടുകയാണ്.

Read Also : സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു

സ്റ്റാറ്റൻ ഐലൻഡിലെ സൗത്ത് ബീച്ചിൽ ന്യൂയോർക്ക് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥനായ ഷൈജു ജോസ് ഉദ്ഘാടകനായി എത്തും. വിദ്യാർത്ഥികൾക്ക് ആവേശം പകരുവാൻ അമേരിക്കൻ ജനതയ്ക്ക് പ്രിയങ്കരിയായ ടെലിവിഷൻ അവതാരിക ഡോ ദേവി നമ്പിയപറമ്പിലുമെത്തും. പരിസരമലിനീകരണത്തിന്റെ അപകടമെന്തെന്ന് പറഞ്ഞുകൊടുക്കുന്ന എൻവിറോൺമെന്റൽ അമ്പാസിഡർമാരായി ഈ 24 വിദ്യാർത്ഥികൾ മാറും.

അമേരിക്കൻ മണ്ണിൽ ഇതാദ്യമായാണ് ഒരു മലയാളം ചാനൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. 24യുഎസ്എയുടെ ജോജോ കൊട്ടാരക്കര, നീന സുധീർ, ജയൻ ജോസഫ്, വിശാഖ് ചെറിയാൻ എന്നിവരാണ് ഈ സ്വപ്ന പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് സീ ടു സ്‌കൈ പ്രോജക്‌ട് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് 24യുഎസ്എ.

Story Highlight: 24USA- SEETOSKY-project-special-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here