Advertisement

ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മാറ്റം; കോഴിക്കോടിന്റെ ചുമതല ഇനി മുഹമ്മദ് റിയാസിന്

September 19, 2021
Google News 2 minutes Read

വയനാട് – കോഴിക്കോട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവിറക്കി. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്. കോഴിക്കോടിന്റെ ചുമതല ഇനി മുതൽ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിൻറെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിൻറെ ചുമതല നൽകി. അതേസമയം ചുമതല മാറ്റത്തിൻറെ കാരണം വ്യക്തമല്ല.

Read Also : ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി മന്ത്രി മുഹമ്മദ് റിയാസ്

ഇതിനിടെ കോഴിക്കോട് ബാലുശ്ശേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. മിനി സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. റവന്യു വകുപ്പിൻ്റെ ഉടമസ്ഥതയിൽ പറമ്പിൻ മുകളിലുള്ള സ്ഥലത്താണ് ആറ് നില കെട്ടിടം ഉയരുക.ബാലുശ്ശേരിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മിനി സിവില്‍സ്റ്റേഷന്‍ നിർമാണം.

Read Also : കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർബന്ധിത പണപ്പിരുവ്; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Story Highlights : Change of ministers in charge of districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here