പാര്‍ട്ടി മാറാന്‍ തയ്യാറായില്ലെങ്കില്‍ വോട്ടര്‍മാരും മാറില്ല; എഐസിസിക്ക് സ്ഥിര അധ്യക്ഷന്‍ വേണമെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥിരമായ ഒരു അധ്യക്ഷന്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. എഐസിസിക്ക് സ്ഥിരം അധ്യക്ഷനെന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും ശശി തരൂര്‍ പറഞ്ഞു. sasi taroor
‘സോണിയ ഗാന്ധിയുടെ നേതൃപാഠവം എല്ലാര്‍ക്കും ഇഷ്ടമാണ്. എന്നിരുന്നാലും പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷനെന്നത് എല്ലാവരും ആവശ്യപ്പെടുന്ന കാര്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി കോണ്‍ഗ്രസിന് അതില്ല. പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ ഊര്‍ജം പകരുന്നതിന് സ്ഥിരം അധ്യക്ഷനിലൂടെ കഴിയും.
Read Also : പാര്‍ട്ടിക്കുവേണ്ടി കഠിനപ്രയത്‌നം ചെയ്തു; ബിജെപിയില്‍ നിന്നുണ്ടായത് കടുത്ത നിരാശയെന്ന് ബാബുല്‍ സുപ്രിയോ
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരികയാണെങ്കില്‍ അത് പെട്ടന്നുതന്നെ ഉണ്ടാകണം. കോണ്‍ഗ്രസിന് അത് അത്യാവശ്യമാണ്. അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതിന് പാര്‍ട്ടിയില്‍ അഴിച്ചുപണികള്‍ നടത്തേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ് മാറാന്‍ തയ്യാറായില്ലെങ്കില്‍ വോട്ടര്‍മാരും അവരുടെ മനസ് മാറ്റാന്‍ തയ്യാറാകില്ല’. ശശി തരൂര്‍ പറഞ്ഞു.
Story Highlights : sasi taroor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here