Advertisement

സിംഗു അതിര്‍ത്തി; പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതില്ല; പിന്മാറാതെ കര്‍ഷകര്‍

September 19, 2021
Google News 1 minute Read

കർഷക പ്രക്ഷോഭം തുടരുന്ന സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ബഹിഷ്‌ക്കരിച്ച് കർഷക സംഘടനകൾ. ഉന്നതാധികാര സമിതിയുമായി ചർച്ച നടത്താനുള്ള ഹരിയാന സർക്കാരിന്റെ ക്ഷണം സംയുക്ത കിസാൻ മോർച്ച നിരസിച്ചു.

ഡൽഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. പ്രദേശവാസികളുടെ സഞ്ചാരത്തിനായി റോഡുകളുടെ ഒരു വശം നേരത്തെ തന്നെ കർഷകർ തുറന്ന്‌ കൊടുത്തിരുന്നു. ജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഗതാഗത സൗകര്യമുണ്ടെന്നും കർഷക നേതാക്കൾ പറയുന്നു.

Read Also : പാറമട മുതലാളിയിൽ നിന്നും വൻതുക കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

കർഷക സംഘടനകളുടെ നിലപാടിനെ തുടർന്ന് ഹരിയാനയിലെ സോനിപത്തിൽ നിശ്ചയിച്ച യോഗം മാറ്റി. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നും, ഗതാഗത പ്രശ്നത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കർഷക സംഘടനകളുമായി ചർച്ച നടത്താൻ അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാര സമിതി ഹരിയാന സർക്കാർ രൂപീകരിച്ചത്. കഴിഞ്ഞ നവംബർ 27നാണ് ഡൽഹി അതിർത്തിയിലെ സിംഗുവിൽ കർഷക പ്രക്ഷോഭം ആരംഭിച്ചത്.

Story Highlight: singhu border-protest-farmers-continue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here