ഡിജിറ്റൽ എഡ്യൂക്കേഷൻ മേഖലയിൽ 2D,3D ദൃശ്യ മികവോടെ ക്വാളിറ്റി എഡ്യൂക്കേഷനുമായി Vijay Edu App

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മറ്റെല്ലാം മേഖലകളെക്കാളും ഉപരി വിദ്യാഭ്യാസമേഖലയിൽ സാങ്കേതിക വിദ്യയ്ക്ക് അനന്തമായ സാധ്യതകളാണ് ഉള്ളത്. ഈ അനന്ത സാധ്യതകളിൽ നിന്ന് നമ്മുടെ കുട്ടികളെ മാറ്റിനിർത്താതിരിക്കുക എന്നതാണ് ഏതൊരു പ്രതിസന്ധിയിലും ഉത്തരവാദിത്വമുള്ളവർ എന്ന നിലയിൽ നമ്മുടെ കർത്തവ്യം.
കൊവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി വളരെയേറെ പിന്നോട്ട് പോയിട്ടും നമ്മൾ കൈവിടാതെ ചേർത്തുപിടിച്ച ഒന്നാണ് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം. ഈ മാറുന്ന കാലത്ത് മാറ്റത്തിനായുള്ള പഠനവുമായി നിങ്ങളിലേക്ക് എത്തുകയാണ് Vijay Edu App.
സാങ്കേതികതയെ കൂട്ടു പിടിച്ച് എന്തും പഠിപ്പിക്കുക എന്നതല്ല മറിച്ച് അധ്യാപന മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മികച്ച അധ്യാപകർ തയാറാക്കിയ ലെസ്സൺ പ്ലാനുകൾ അടിസ്ഥാനമാക്കി ഓരോ ആശയങ്ങളും കിറുകൃത്യമായി 2D 3D പൂർണ്ണമായും ആനിമേറ്റുചെയ്‌ത മികച്ച നിലവാരമുള്ള വിഡിയോകളിലൂടെ കണ്ടും അറിഞ്ഞും പഠിക്കാൻ നിങ്ങൾക്കും അവസരമൊരുക്കുകയാണ് Vijay Edu app.
കാഴ്ചയോളം നമ്മുടെ തലച്ചോറിനെ ഉണർത്തുന്ന മറ്റൊരു അനുഭവമില്ല എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്. ഇത് തന്നെയാണ് Vijay Edu App ഒരുക്കുന്ന പൂർണ്ണമായ ആനിമേറ്റഡ് 3D,2D ക്ലാസ്സുകളുടെ ആകർഷണവും.
NEET, JEE കടമ്പകൾ കടക്കാൻ ഇനി പ്രത്യേകം പണം മുടക്കേണ്ട ആവശ്യമില്ല കാരണം Vijay edu app ൽ ബോർഡ് എക്സാമിനും എൻട്രൻസ് എക്സാമിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിയ്ക്കുന്നത്.
പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ആശയങ്ങൾ കൃത്യമായും വിശദമായും കുട്ടികളിലേയ്ക്ക് എത്തുന്നു. ഇത്തരം ആഴമേറിയ പഠനരീതിയിൽ നിന്നാണ് മികച്ച ഉത്തരങ്ങളും അതിലേറെ മികച്ച ചോദ്യങ്ങളും ഉണ്ടാകുന്നത്. അതിനാൽ ചോദ്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ഏത് സമയത്തും മികച്ച അധ്യാപകർ കുട്ടികൾക്കൊപ്പമുണ്ട് എന്നതാണ് Vijay Edu App നിങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഉന്നതപഠന നിലവാരത്തിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതിനായി ചാപ്റ്റർ ടെസ്റ്റുകളും സെക്ഷൻ ടെസ്റ്റുകളും മുൻകാല ചോദ്യപേപ്പർ അനാലിസിസുകളും മാതൃകാ ചോദ്യോത്തരങ്ങളും Vijay Edu Appൽ ഉൾക്കൊള്ളിച്ചിരിയ്ക്കുന്നു.
അതേസമയം നിലവാരമുള്ള വിദ്യാഭ്യാസത്തിനായി ഒരുപാട് പണം മുടക്കണമെന്ന ആശങ്ക ഇനി വേണ്ട.. കാരണം കേരള , CBSE സിലബസ്സുകളിൽ 8 മുതൽ 12 വരെയുള്ള കോംബോ പാക്കേജുകളും കൂടാതെ ആവശ്യമായ വിഷയം മാത്രമായി സ്വന്തമാക്കാനുള്ള സിംഗിൾ സബ്ജക്ട് പർച്ചേഴ്‌സും Vijay Edu app ന്റെ മാത്രം സവിശേഷതയാണ്. മാറ്റത്തിനൊപ്പം മുന്നേറാം Vijay Edu App ന് ഒപ്പം.
Download now : https://play.google.com/store/apps/details?id=appn.vijayeduapp
Visit: https://vijayeduapp.com/
Story Highlights : Vijay Edu App
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here