03
Dec 2021
Friday
Covid Updates

    ഡിജിറ്റൽ എഡ്യൂക്കേഷൻ മേഖലയിൽ 2D,3D ദൃശ്യ മികവോടെ ക്വാളിറ്റി എഡ്യൂക്കേഷനുമായി Vijay Edu App

    നൂതന സാങ്കേതിക വിദ്യയുടെ മികവ് എല്ലാ മേഖലകളിലും എത്തിക്കഴിഞ്ഞു. കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ ടെക്‌നോളജിയുടെ കുതിപ്പ് കാണാൻ സാധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം നൽകി ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യയ്ക്ക് സാധിച്ചു. എന്നാൽ സാങ്കേതിക വിദ്യയുടെ സാധ്യതയെ ഏറ്റവും മികവോടെ വിദ്യാർഥികളിലേക്ക് എത്തിക്കുന്ന Vijay Edu app വേറിട്ടുനിൽക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ്.

    സാങ്കേതിക വിദ്യയുടെ സഹായം ഏറ്റവും മികവോടെയാണ് Vijay Edu app പാഠഭാഗങ്ങൾ അവതരിപ്പിക്കുന്നതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അധ്യാപന മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന മികച്ച അധ്യാപകർ തയാറാക്കിയ ലെസ്സൺ പ്ലാനുകൾ അടിസ്ഥാനമാക്കി ഓരോ ആശയങ്ങളും കിറുകൃത്യമായി 2D 3D പൂർണ്ണമായും ആനിമേറ്റുചെയ്‌ത മികച്ച നിലവാരമുള്ള വിഡിയോകളിലൂടെ കണ്ടും അറിഞ്ഞും പഠിക്കാൻ നിങ്ങൾക്കും അവസരമൊരുക്കുകയാണ് Vijay Edu app.

    കാഴ്ചയോളം നമ്മുടെ തലച്ചോറിനെ ഉണർത്തുന്ന മറ്റൊരു അനുഭവമില്ല എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്. ഇത് തന്നെയാണ് Vijay Edu App ഒരുക്കുന്ന പൂർണ്ണമായ ആനിമേറ്റഡ് 3D,2D ക്ലാസ്സുകളുടെ ആകർഷണവും.

    NEET, JEE കടമ്പകൾ കടക്കാൻ മാതാപിതാക്കൾ ഇനി പ്രത്യേകം പണം മുടക്കേണ്ട ആവശ്യമില്ല കാരണം Vijay edu app ൽ ബോർഡ് എക്സാമിനും എൻട്രൻസ് എക്സാമിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിയ്ക്കുന്നത്.

    പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ആശയങ്ങൾ വളരെ കൃത്യമായും വിശദമായും കുട്ടികളിലേയ്ക്ക് എത്തുന്നു. കൂടുതൽ ആഴമേറിയ പഠനരീതിയിൽ നിന്നാണ് മികച്ച ഉത്തരങ്ങളും അതിലേറെ മികച്ച ചോദ്യങ്ങളും ഉണ്ടാകുന്നത്. അതിനാൽ ചോദ്യങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് ഏത് സമയത്തും മികച്ച അധ്യാപകർ കുട്ടികൾക്കൊപ്പമുണ്ട് എന്നതാണ് Vijay Edu App നിങ്ങൾക്ക് നൽകുന്ന ഉറപ്പ്. ഉന്നതപഠന നിലവാരത്തിലേയ്ക്ക് കുട്ടികളെ എത്തിക്കുന്നതിനായി ചാപ്റ്റർ ടെസ്റ്റുകളും സെക്ഷൻ ടെസ്റ്റുകളും മുൻകാല ചോദ്യപേപ്പർ അനാലിസിസുകളും മാതൃകാ ചോദ്യോത്തരങ്ങളും Vijay Edu Appൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    കൂടാതെ നിലവാരമുള്ള വിദ്യാഭ്യാസത്തിനായി ഒരുപാട് പണം മുടക്കണമെന്ന ആശങ്ക ഇനി മാതാപിതാക്കൾക്ക് വേണ്ട. കാരണം കേരള , CBSE സിലബസ്സുകളിൽ 8 മുതൽ 12 വരെയുള്ള കോംബോ പാക്കേജുകളും കൂടാതെ ആവശ്യമായ വിഷയം മാത്രമായി സ്വന്തമാക്കാനുള്ള സിംഗിൾ സബ്ജക്ട് പർച്ചേഴ്‌സും Vijay Edu app ന്റെ മാത്രം സവിശേഷതയാണ്.

    Download now : https://play.google.com/store/apps/details?id=appn.vijayeduapp

    Visit: https://vijayeduapp.com/

    Story Highlights: Vijay Edu App -Quality education with 2D and 3D visual excellence

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top