Advertisement

കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നു; എ വിജയരാഘവൻ

September 20, 2021
Google News 2 minutes Read

കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിൽ സാമുദായിക സംഘർഷത്തിന് സാഹചര്യമില്ല. ബി ജെ പി യുടെ നിലപാടുകൾക്ക് പിൻപാട്ട് പാടുകയാണ് രമേശ് ചെന്നിത്തലയെന്നും എ വിജയരാഘവൻ ആരോപിച്ചു. ഇതിനിടെ പാലാബിഷപ്പിന്റെ പരാമർശം അടഞ്ഞ അധ്യായമെന്ന് എ കെ ബാലനും പ്രതികരിച്ചു.

അതേസമയം പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംയുക്ത യോഗവുമായി മതമേലധ്യക്ഷന്മാര്‍ . വിവിധ സമുദായങ്ങളിലെ അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. കര്‍ദിനാള്‍ ക്ലീമിസ് ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ്ലിം മത നേതാക്കളാണ് പങ്കെടുക്കുക. പാണക്കാട് മുനവറലി ശിബാഹ് തങ്ങള്‍, പാളയം ഇമാം ബി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

Read Also : ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ട്വന്റിഫോര്‍ എന്‍കൗണ്ടറില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളാണ് ചര്‍ച്ചയ്ക്ക് വഴി തുറന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ദിനാള്‍ ക്ലീമിസ് ബാവ കൂട്ടായ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയും കെ.എന്‍എം നേതാവ് ഡോ. ഹുസൈന്‍ മടവൂര്‍ ഇതിനെ പിന്തുണയ്ക്കുകയുമായിരുന്നു.

Read Also : നാർക്കോട്ടിക് ജിഹാദ് വിവാദങ്ങൾ അവസാനിപ്പിക്കണം, പരസ്പര സ്നേഹത്തിൽ മുന്നേറണം; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Story Highlights : Congress seeks communal divisions; A. Vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here