ആസിഡും ജാന്‍വിയും ‘വിവാഹിതരായി’; കൗതുക കാഴ്ചയായി തൃശൂരിലെ ഈ കല്യാണം

കൗതുക കാഴ്ചയായി തൃശൂരില്‍ വളര്‍ത്തുനായ്ക്കളുടെ ‘കല്യാണം’. വാടാനപ്പള്ളി സ്വദേശിയുടെ വളര്‍ത്തുനായ്ക്കളായ ആസിഡും ജാന്‍വിയുമാണ് വിവാഹിതരായത്. ഇരുവരുടെയും സേവ് ദി ഡേറ്റ് ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ചന്ദന നിറത്തില്‍ ചുവന്ന ഫ്രില്ലുകളുള്ള പട്ടുകുപ്പായങ്ങളിഞ്ഞാണ് ‘വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലെത്തിയത്. അച്ഛനമ്മമാരുടെ സ്ഥാനത്ത് നിന്ന് ഉടമസ്ഥന്‍ കൈ പിടിച്ചുകൊടുത്തു. താലിയില്ല, പക്ഷേ മുല്ലയും താമരയും തുളസിയും കോര്‍ത്തിണക്കിയ പൂമാല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു. തുടര്‍ന്ന് പതിവ് ചടങ്ങുപോലെ കേക്ക് കഴിക്കലും.

രണ്ടുവര്‍ഷം മുന്‍പാണ് സഹോദരങ്ങളായ ആകാശും അര്‍ജുനും വിദേശ ഇനത്തില്‍പ്പെട്ട ബീഗിള്‍ ബ്രീഡായ ആസിഡിനെ സ്വന്തമാക്കുന്നത്. പതിയെ വീടിന്റെ പൊന്നോമനയായി ആസിഡ് മാറി. അങ്ങനെ ആസിഡിനു കൂട്ടായി ഒരാളെക്കൂടി വേണമെന്ന് എല്ലാവര്‍ക്കും തോന്നി. ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണത്തിനൊടുവിലാണ് സുഹൃത്തിന്റെ സഹായത്തോടെ ജാന്‍വിയെ കണ്ടെത്തുന്നത്.

അര്‍ജുന്റെയും ആകാശിന്റെയും അച്ഛനമ്മമാരുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹം. വിവാഹത്തില്‍ വധൂവരന്മാരുടെ സുഹൃത്തുക്കളും പങ്കെടുത്തു.
Story Highlights : dogs get married, trissure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here