Advertisement

കർഷകരുടെ പ്രശ്നം രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുത്: വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു

September 20, 2021
Google News 2 minutes Read
Farmers' Politics Venkaiah Naidu

കർഷകരുടെ പ്രശ്നങ്ങൾ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് വൈസ് പ്രസിഡൻ്റ് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാൽ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. രാഷ്ട്രീയം അത് പറയേണ്ട ഇടത്ത് മാത്രം പറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക നേതാവ് സർ ഛോട്ടു റാമിൻ്റെ പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെ ഗുഡ്ഗാവിൽ വച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. (Farmers’ Politics Venkaiah Naidu)

“എല്ലാ സർക്കാരും കർഷകർക്ക് മുൻഗണന നൽകണം. വിളകൾക്ക് ലാഭകരമായ വില നൽകണം. സർക്കാരും കർഷകരും തമ്മിൽ സംഭാഷണം നടക്കണം. പക്ഷേ, കർഷകരുടെ പ്രശ്നങ്ങൾ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുത്. വോട്ടുമായി അത് ബന്ധിപ്പിച്ചാൽ ഭിന്നതയുണ്ടാവും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്ട്രീയം പറയാവൂ.

അതേസമയം, കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യഹർജി, ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്.

ഗതാഗത പ്രശ്നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം കർഷക സംഘടനകൾ ബഹിഷ്‌ക്കരിച്ചിരുന്നു. ഡൽഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

Story Highlights : Farmers’ Problems Should Not Be Linked To Politics Venkaiah Naidu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here