ഐപിഎൽ: മികവ് തുടരാൻ ബെംഗളൂരു; തിരികെ വരാൻ കൊൽക്കത്ത

ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മത്സരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മത്സരം. പോയിൻ്റ് പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നാമതും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനത്തുമാണ്. (ipl rcb kkr preview)
ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ തൊട്ടതെല്ലാം പിഴച്ച കൊൽക്കത്ത അത് തിരുത്താമെന്ന പ്രതീക്ഷയോടെയാണ് രണ്ടാം പാദത്തിനായി എത്തുന്നത്. ആദ്യ പാദത്തിൽ കൊൽക്കത്തയ്ക്കായി ഏറ്റവും നന്നായി കളിച്ച ഓസീസ് പേസർ ഐപിഎലിൽ നിന്ന് പിന്മാറിയത് അവർക്ക് നികത്താനാവാത്ത നഷ്ടമാണ്. പകരം ന്യൂസീലൻഡ് പേസർ ടിം സൗത്തി ടീമിലെത്തിയെങ്കിലും കമ്മിൻസിനെ കൊൽക്കത്ത മിസ് ചെയ്യും. പലതവണ മാറ്റിപ്പരീക്ഷിച്ച ഓപ്പണിംഗ് സഖ്യവും ഫോം സ്ഥിരതയില്ലാത്ത ബാറ്റിംഗ് വിഭാഗവുമാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. ഓയിൻ മോർഗൻ അടക്കം ലോകോത്തര താരങ്ങൾ ടീമിൽ നിരവധിയുണ്ടെങ്കിലും കൊൽക്കത്തക്കായി ഏറ്റവുമധികം റൺസ് നേടിയത് നിതീഷ് റാണയാണ്. 201 റൺസുമായി നിതീഷ് സീസണിലെ ആകെ താരങ്ങളുടെ പട്ടികയിൽ 15ആം സ്ഥാനത്താണ് എന്നറിയുമ്പോഴാണ് കൊൽക്കത്തയുടെ മോശം പ്രകടനങ്ങളുടെ ആഴം മനസ്സിലാവുക. ഓപ്പണിംഗ് പരാധീനതകൾ പരിഹരിച്ചെങ്കിൽ തന്നെ കൊൽക്കത്തയുടെ മോശം പ്രകടനങ്ങൾക്ക് ഏറെക്കുറെ അവസാനമുണ്ടാവും. ഒപ്പം മോർഗൻ, കാർത്തിക്, റസൽ എന്നിവർ കൂടി ഫോമിലേക്ക് മടങ്ങിയെത്തണം. ബൗളിംഗ് അത്ര മോശമാണെന്ന് പറയാനാവില്ല.
Read Also : ഐപിഎല്‍: രണ്ടാംഘട്ടത്തില്‍ ആദ്യവിജയം ചെന്നൈക്ക്; ഋതുരാജ് താരം
ആദ്യ പാദത്തിൽ കളിച്ച അഞ്ച് താരങ്ങൾ യുഎഇയിൽ ആർസിബിക്കായി കളിക്കില്ലെങ്കിലും അത് അവരെ ഏറെ ബാധിക്കില്ല. വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്താപ്പോൾ ഡാനിയൽ സാംസ്, ആദം സാമ്പ, കെയിൻ റിച്ചാർഡ്സൺ എന്നീ ഓസീസ് താരങ്ങളും ന്യൂസീലൻഡ് താരം ഫിൻ അലനും ഐപിഎലിൽ നിന്ന് പിന്മാറി. പകരമെത്തിച്ചതും മികച്ച താരങ്ങളാണ്. വനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര എന്നീ ശ്രീലങ്കൻ താരങ്ങൾക്കൊപ്പം സിംഗപ്പൂർ വെടിക്കെട്ട് താരം ടിം ഡേവിഡ്, ഇംഗ്ലണ്ട് പേസർ ജോർജ് ഗാർട്ടൺ, ബംഗാൾ പേസർ ആകാശ് ദീപ് എന്നിവരും ടീമിലെത്തി.
ഏറെക്കുറെ പെർഫക്ടായ പ്രകടനങ്ങളോടെയാണ് ആർസിബി ഐപിഎൽ ക്യാമ്പയിൻ ആരംഭിച്ചത്. പിന്നീട് അല്പം ഗതിമാറി സഞ്ചരിച്ചെങ്കിലും ഇപ്പോഴും ആർസിബി ശക്തമായ ഇടത്തു തന്നെയാണ്. ഒരു ടി-20 ബൗളറെന്ന നിലയിലുള്ള മുഹമ്മദ് സിറാജിൻ്റെ വളർച്ച ഏറ്റവും പോസിറ്റീവായ കാര്യമാണ്. ഒപ്പം, ഹർഷൽ പട്ടേലും കെയിൽ ജമീസണും ചഹാലും ചേരുന്നതോടെ ആർസിബി ബൗളിംഗ് അതിശക്തമാവുകയാണ്. ഇതിനൊപ്പമാണ് വനിന്ദു ഹസരങ്ക. രാജ്യാന്തര ക്രിക്കറ്റിൽ വളരെ വേഗം മേൽവിലാസമുണ്ടാക്കിയ താരം ഇക്കുറി ആർസിബിയുടെ ഐപിഎൽ ക്യാമ്പയിനിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കരുതപ്പെടുന്നത്.
Story Highlights : ipl match rcb vs kkr preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here