‘ഏറ്റവും വലിയ വര്‍ഗീയവാദി എ. വിജയരാഘവന്‍’; മറുപടിയുമായി കെ. സുധാകരന്‍

കോണ്‍ഗ്രസ് ശ്രമിക്കുന്നത് വര്‍ഗീയത വളര്‍ത്താനെന്ന സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ. വിജരാഘവന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയ വാദി എ. വിജയരാഘവനാണെന്ന് പറയേണ്ടി വരുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഇന്നത്തെ മത മേലധ്യക്ഷന്മാരുടെ യോഗം കെപിസിസിയുടെ ഇടപെടലിന്റെ ഫലമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.
അതിനിടെ വിജയരാഘവന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശനും രംഗത്തെത്തി. പാര്‍ട്ടി സെക്രട്ടറി ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് പരിഹസിച്ച വി.ഡി സതീശന്‍, എ വിജയരാഘവന് ഇപ്പോഴത്തെ വിവാദങ്ങളില്‍ സ്വന്തമായി ഒരഭിപ്രായമില്ലെന്നും കുറ്റപ്പെടുത്തി. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കുറേക്കാലം കൂടി തുടരട്ടേ എന്ന നയമാണ് സിപിഐഎമ്മിന്റേത്. സംഘപരിവാറിന്റെ അജണ്ട കേരളത്തിലെ രണ്ടുസമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബിജെപിയുടെ പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണെന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആ നിലയിലുള്ളതാണ്. സംസ്ഥാനത്ത് നിലവിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തുന്നത്. ഇതിന് രമേശ് ചെന്നിത്തലയും പിന്തുണ നല്‍കുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.
Story Highlights : k sudakaran reply to vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here