പത്തനംതിട്ടയിൽ അതിക്രമിച്ച് വഴിവെട്ടി സിപിഐഎം; സ്ത്രീയ്ക്ക് നേരെ കയ്യേറ്റം

പത്തനംതിട്ട കുന്നന്താനത്ത് സിപിഐഎമിൻ്റെ വഴിവെട്ട്. ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് അതിക്രമിച്ച് വഴി വെട്ടിയത്. പൊട്ടൻമലയ്ക്കൽ സോപാനത്തിൽ മോഹനൻ്റെ വസ്തുവിലാണ് വഴിവെട്ട്. മോഹനൻ്റെ ഭാര്യ ശാന്തകുമാരിയെ കയ്യേറ്റം ചെയ്തെന്നും പരാതിയുണ്ട്. പൊലീസിൻ്റെ സാന്നിധ്യത്തിൽ സിപിഐഎം നേതാവ് എസ്പി സുബിൻ കുടുംബത്തെ വെല്ലുവിളിച്ചിരുന്നു. (pathanamthitta cpim controversy video)
15ആം തീയതി ബുധനാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം തിരുവല്ലത്തും സമാനരീതിയിൽ വഴിവെട്ടൽ നടന്നിരുന്നു. 12 അടി വീതിയിലാണ് പത്തനംതിട്ടയിൽ വഴിവെട്ടിയിരിക്കുന്നത്. കയ്യാല പൊളിച്ച പ്രതികൾ നാല് വർഷത്തോളം പ്രായമായ റബ്ബർ മരങ്ങളും തേക്കിൻ തൈകളും മുറിച്ച് മാറ്റുകയും ചെയ്തു. മോഹനൻ്റെ വസ്തുവിനു പിന്നിലുള്ള ഒന്നരയേക്കർ പുരയിടത്തിലേക്ക് വഴി നിർമ്മിക്കാനായിരുന്നു അതിക്രമിച്ച് വഴിവെട്ടൽ എന്ന് കുടുംബം പറയുന്നു.
അതേസമയം, നാല് കുടുംബങ്ങൾക്കായാണ് വഴിവെട്ടിയതെന്ന് സിപിഐഎം പറയുന്നു. എന്നാൽ, ഈ കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ മറ്റ് വഴിയുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കീഴ്‌വായൂർ പൊലീസ് ഏഴ് പേർക്കെതിരെ കേസെടുത്തു.
Story Highlights : pathanamthitta cpim controversy video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here