Advertisement

‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേ’ ; ചരൺജിത് സിംഗിന് ആശംസയുമായി പിണറായി വിജയൻ

September 20, 2021
Google News 2 minutes Read
pinarayi 2 @100

ചരൺജിത് സിംഗ് ചന്നിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു. പഞ്ചാബിൻ്റെ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് ചുമതലയേറ്റു. പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രികൂടിയാണ് ചരൺജിത് സിംഗ് ചന്നി.

അതേസമയം പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത ചുമതലയേറ്റു. ഒപ്പം സുഖ്ജിന്ദർ സിംഗ് രൺധാവയും ഒ പി സോണിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങിൽ പങ്കെടുത്തില്ല. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

Read Also : കോണ്‍ഗ്രസിന് നന്ദി; താന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിനിധിയെന്ന് ചരണ്‍ജിത് സിംഗ് ചന്നി

നീണ്ട ചർച്ചക്കൊടുവിൽ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരൺജിത് സിംഗ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്ദർ സിംഗ് രൺധാവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. ഇതോടെ ചന്നിയിലേക്ക് മുഖ്യമന്ത്രി സ്ഥാനം എത്തുകയായിരുന്നു. ചരൺജിത് സിംഗിന് ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു . 2022 മാർച്ച് മാസം വരെയാണ് പുതിയ സർക്കാരിന്റെ കാലാവധി.

Story Highlight: Pinarayi vijayan -greets-charanjith-singh-channi-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here